ആദ്യ ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചു. 1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായ ഷോണ്‍ കോണറി നാലുപതിറ്റാണ്ടിലേറെക്കാലം ഹോളിവുഡിലെ എണ്ണപ്പെട്ട താരമായിരുന്നു. ജെയിംസ് ബോണ്ട് വേഷം അവതരിപ്പിച്ച അഭിനേതാക്കളില്‍ ഏറ്റവും മികച്ചയാളായി ഒട്ടുമിക്ക അഭിപ്രായസര്‍വേകളും തിരഞ്ഞെടുത്തത് .
ഡോക്ടര്‍ നോ ഉള്‍പ്പെടെയുള്ള ബോണ്ട് ചിത്രങ്ങളും ഇന്‍ഡ്യാനാ ജോണ്‍സ് ആന്‍ഡ് ദ് ലാസ്റ്റ് ക്രൂസേഡ്, ദ് ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍ തുടങ്ങിയവയും വന്‍ജനപ്രീതി നേടി. 1988 ല്‍ ദ് അണ്‍ടച്ചബ്ള്‍സ് എന്ന ചിത്രത്തിലൂടെ ഷോണ്‍ കോണറി മികച്ച സഹനടനുള്ള ഓസ്കര്‍ കരസ്ഥമാക്കി. ഗോള്‍ഡന്‍ ഗ്ലോബും ബാഫ്റ്റയും ഉള്‍പ്പെടെ ഒട്ടേറെ രാജ്യാന്തരപുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Post Your Comments