ന്യൂഡല്‍ഹി :കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജംഗിള്‍ സഫാരി എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. നര്‍മദാ ജില്ലയിലെ കെവാഡിയയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായിട്ടായിരുന്നു ഉദ്ഘാടനം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരത്തിലുള്ള ഏകതാ പ്രതിമയ്ക്ക് സമീപമാണ് പാര്‍ക്ക്.
ഉദ്ഘാടനത്തിന് ശേഷം പാര്‍ക്കും പക്ഷിസങ്കേതവും മോദി സന്ദര്‍ശിക്കുകയും ചെയ്തു. പാര്‍ക്കിലെ പക്ഷികളുമായി ചെലവിടുന്ന മോദിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
#WATCH गुजरात: प्रधानमंत्री नरेंद्र मोदी नर्मदा जिले के केवड़िया में स्थित सरदार पटेल प्राणी उद्यान की पक्षीशाला का दौरा करते हुए। pic.twitter.com/pTR1B096Ft
— ANI_HindiNews (@AHindinews) October 30, 2020
Kevadia is all set to turn into a birdwatcher’s delight. Inaugurated a state-of-the-art aviary, which is a must visit! pic.twitter.com/17ZL3lON2d
— Narendra Modi (@narendramodi) October 30, 2020
Post Your Comments