ഇസ്ലാമാബാദ് : പാകിസ്താനിൽ ഹൈന്ദവ ക്ഷേത്രം നിർമ്മിക്കുന്നതിൽ എതിർപ്പുമായി ഇസ്ലാം പുരോഹിതർ രംഗത്ത്. ലാൽ മസ്ജിദ്, ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ, മർകസി ജാമിയത്ത് അഹ്ലെ ഹാദിസ് എന്നിവരുമായി ബന്ധമുള്ളവരാണ് ഹൈന്ദവ ക്ഷേത്ര നിർമ്മാണത്തെ എതിർത്ത് രംഗത്തെത്തിയത്.
ഒരു ക്ഷേത്രത്തിന് സർക്കാർ നൽകുന്ന ധനസഹായം ഇസ്ലാമികമല്ലെന്നും, സർക്കാർ ഇതിൽ നിന്ന് പിന്മാറണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്.ക്ഷേത്രത്തിന്റെയും ശ്മശാനത്തിന്റെയും നിർമ്മാണത്തിനെതിരെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപേക്ഷയും നൽകിയിരുന്നു.
രണ്ട് ദിവസം മുൻപാണ് ഹൈന്ദവ ക്ഷേത്രം നിർമ്മിക്കുന്നതിന് കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി അംഗീകാരം നൽകിയത്. ഇസ്ലാമാബാദിലോ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നതിന് ഭരണഘടനാപരമായ അല്ലെങ്കിൽ ശരീഅത്ത് പരമായ നിയന്ത്രണങ്ങളില്ലെന്ന് കൗൺസിൽ വ്യക്തമാക്കി.
Post Your Comments