ബംഗളുരു : രാജ്യമൊട്ടാകെ പോലീസിന്റെ വാഹനപരിശോധന തകൃതിയിൽ നടക്കുകയാണ്.ഉള്ളതും ഇല്ലാത്തതുമായ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് അമിത വില ഫെെന്‍ നല്‍കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായും പരാതികൾ ഉണ്ട്.അത്തരത്തിൽ ഒരു സംഭവമാണ് മടിവാളയിൽ നടന്നത് .
സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന അരുണ്‍ കുമാറിനെ പൊലീസ് കെെകാണിച്ചു നിറുത്തി. വാഹന പരിശോധനയില്‍ 77 ഓളം ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ രണ്ട് മീറ്റര്‍ നീളത്തില്‍ ഫെെന്‍ പ്രിന്റെ ചെയ്തു കൊടുത്തു. പിഴ തുക കണ്ട് യാത്രക്കാരന്‍ ഞെട്ടിയെന്ന് തന്നെ പറയാം. 42500 രൂപയാണ് ഉദ്യോഗസ്ഥന്‍ ഫെെനായി നല്‍കിയത്. എന്നാല്‍ സ്കൂട്ടര്‍ പഴയതാണെന്നും 30000 രൂപമാത്രമെ വിലയുള്ളുവെന്നും ഇതിനാല്‍ പണം നല്‍കാനാകില്ലെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് പിഴ തുക കുറയ്ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ വാഹനം ഉപേക്ഷിക്കുകയായിരുന്നു.
അരുണ്‍ കുമാര്‍ പിഴ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ വാഹനം പിടികൂടിയെന്നും നിയമപ്രകാരം ലേലം ചെയ്യുമെന്നും സബ് ഇന്‍സ്പെക്ടര്‍ ശിവരാജ്കുമാര്‍ അംഗടി പറഞ്ഞു. .
Post Your Comments