Latest NewsKeralaNewsCrime

വിവാഹ വാഗ്ദാനം നല്‍കി 53-കാരനായ അധ്യാപകന്‍ പീഡിപ്പിച്ചു; പരാതിയുമായി യുവതി

കോട്ടയം : വിവാഹ വാഗ്ദാനം നല്‍കി കോളേജ് അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ചങ്ങനാശ്ശേരിയിലെ എയ്ഡഡ് കോളജ് അധ്യാപകനായ എറണാകുളം കിഴക്കമ്പലം സ്വദേശിയായ അന്‍പത്തിമൂന്നുകാരന് എതിരെയാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി അടുപ്പം സ്ഥാപിച്ച ശേഷം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും, പീഡന ശേഷം പണം തട്ടിയെന്നുമാണ് ആരോപണം. 65 ലക്ഷം രൂപയാണ് അധ്യാപകന്‍ തട്ടിയെടുത്തത്.

2005 മുതല്‍ 2020 വരെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് യുവതി ചങ്ങനാശ്ശേരി പൊലീസിന് പരാതി നല്‍കിയത്. ബലം പ്രയോഗിച്ച് ലൈംഗിക പീഡനം നടത്തിയ ശേഷം, നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പലയിടത്തായി എത്തിച്ച് പീഡനം തുടര്‍ന്നു. 65 ലക്ഷം രൂപ അധ്യാപകന്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു

പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നില്ലെന്ന് യുവതി ആരോപിച്ചു. ഉന്നത ബന്ധങ്ങളുള്ള അധ്യാപകന്‍ പൊലീസിനെ സ്വാധീനിക്കുന്നതായി സംശയിക്കുന്നതായും പരാതിക്കാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button