തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനായി രജിസ്റ്റർഡ് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി. പി സി ജോർജിന്റെ കേരള ജനപക്ഷത്തിന് (സെക്കുലർ) ആപ്പിൾ ചിഹ്നം അനുവദിച്ചപ്പോൾ കേരള കോൺഗ്രസ് സ്കറിയ വിഭാഗത്തിന് ലാപ്ടോപ് ചിഹ്നമാണ് അനുവദിച്ചത്.
മെഴുകുതിരി, കത്തുന്ന ടോർച്ച്, ഫുട്ബോൾ, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളും വിവിധ പാർട്ടികൾക്കായി അനുവദിച്ചിട്ടുണ്ട്. കോവൂർ കുഞ്ഞുമോന്റെ ആർ എസ് പി (ലെനിനിസ്റ്റ് – മാർക്സിസ്റ്റ്) ക്ക് മെഴുകുതിരിയും ആർ എസ് പി – ബിക്ക് കത്തുന്ന ടോർച്ചും ആർ എം പിക്ക് ഫുട്ബോളും അഖില കേരള തൃണമൂൽ പാർട്ടിക്ക് ഓട്ടോറിക്ഷയും അനുവദിച്ചു.
ഭാരതീയ നാഷണൽ ജനതാദളിന് പട്ടമാണ് അനുവദിച്ച ചിഹ്നം. സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക് കുടയും സ്വരാജ് ഇന്ത്യ പാർട്ടിക്ക് വിസിലും ദേശീയ പ്രജ സോഷ്യലിസ്റ്റ് പാർട്ടിക്ക് കുടിലും ആണ് അനുവദിച്ചിരിക്കുന്ന ചിഹ്നം.
Post Your Comments