വാഷിംഗ്‌ടൺ : കോവിഡ് വ്യാപനത്തിൽ അയവില്ലാതെ അമേരിക്ക. കഴിഞ്ഞ 24മണിക്കൂറിനിടെ 94,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. . ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ ദിവസം 91,000 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. ഇതുവരെ 2,29,000 പേരാണ് മരിച്ചത്. ശൈത്യകാലം വരുന്നതോടെ യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകിയിരുന്ന മുന്നറിയിപ്പ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ ആരോഗ്യ സംവിധാനം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്കൻ സർക്കാർ.
Also read : കോവിഡ് : ഗൾഫ് രാജ്യത്ത് 20മരണം കൂടി
അമേരിക്കയുടെ മധ്യ, തെക്കൻ ഭാഗങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായത്. പ്രദേശത്തെ ആശുപത്രികളെല്ലാം നിറഞ്ഞു. . ടെക്സസിലെ എൽ പാസോയിൽ രോഗവ്യാപനം രൂക്ഷമായതോടെ ഇൗയാഴ്ച കർഫ്യൂ ഏർപ്പെടുത്തി. പ്രദേശത്ത് കൂടുതൽ ഫീൽഡ് ആശുപത്രികളും സജ്ജീകരിച്ചു. അതേസമയം അവശ്യേതര ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിടാനുള്ള നീക്കത്തെ മേയറും അറ്റോർണി ജനറലും എതിർത്തതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.
Post Your Comments