COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് : ഗൾഫ് രാജ്യത്ത് 20മരണം കൂടി

റിയാദ് : സൗദിയിൽ വെള്ളിയാഴ്ച 398 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 20പേർ മരണപ്പെട്ടു. പ്രതിദിന മരണസംഖ്യയിൽ നേരിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 346,880ഉം, മരിച്ചവരുടെ എണ്ണം 5383 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.

Also read : ഭൂചലനം : മരണസംഖ്യ 22 ആയി ; സുനാമി ഭീതിയിൽ രാജ്യം

404പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 333,409ആയി ഉയർന്നു. ഇതോടെ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി വർദ്ധിച്ചു. നിലവിൽ 8088 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 766 പേരുടെ നില ഗുരുതരമാണ്. ഏറെനാളിനു ശേഷം റിയാദില്‍ പുതിയ രോഗികളുടെ എണ്ണവും വർദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button