തിരുവനന്തപുരം: സർവകലാശാലയിൽ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തവേ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രൂരമായ ആക്രമണത്തിന് വിധേയനായ എംജി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന എബിവിപി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. എസ്‌എഫ്‌ഐയുടെ ഓരോ എതിരാളിയെ തീര്‍ക്കാനും ഒരു ക്രിമിനലിന്റെ കൈയ്യൊപ്പ് പതിക്കാന്‍ പിന്നില്‍ നിന്ന മാസ്റ്റര്‍ മൈന്‍ഡാണ് ബിനീഷ് കോടിയേരി. ഒരേ സമയം ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ‘അയ്യോ കാണുന്നില്ലലോ’ എന്നു വിഷമിച്ചു കോടതികള്‍ കയറിയിറങ്ങുമ്പോള്‍ അന്നിതെല്ലാം നിയന്ത്രിച്ചിരുന്ന കേരളം കണ്ട ഏറ്റവും വലിയ ക്രിമിനല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ വീട്ടിലാണ് ഉണ്ടുവിസര്‍ജിച്ചുറങ്ങുന്നത്. കേരളത്തിലെ ഏറ്റവും വലിയ പവര്‍ബ്രോക്കറിങ് ഒരുകാലത്തും വേറെ ഒരാളുമായിരുന്നില്ല.
Read Also: പഴുതുകളില്ലാത്ത തെളിവുകള്‍; ഒക്ടോബര്‍ വിപ്ലവം രണ്ടാം ഭാഗം
കേരളം കണ്ട ഓരോ കേസിലും ക്രിമിനല്‍ രാഷ്ട്രീയക്കാരും രാഷ്ട്രീയ കൊള്ള സംഘവും കാവല്‍ നിന്നതുകൊണ്ടാണ് പലവട്ടം മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ ക്രിമിനല്‍ നിയമത്തിന്റെ പിടികളില്‍ നിന്നും എന്നും കുതറി നിന്നത്. കാലം മാറി.. ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ഏക ഭരണ കേന്ദ്രത്തില്‍, അവരൊക്കെ പാടിപ്പുകഴ്ത്തുന്ന അവരുടെ ക്രിമിനല്‍ നേതാവ് തന്നെ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അവരുടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനെ ഏറ്റവും നെറികെട്ട കുറ്റകൃത്യങ്ങളിലൊന്നില്‍ തന്നെ നിയമത്തിന്റെ പിടിയിലകപ്പെടുക എന്നത് കാലത്തിന്റെ കാവ്യനീതിയാണ്. അത് സംഭവിക്കണം. ഇനിയും ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ നാടിന്റെ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും മുന്‍ എബിവിപി നേതാവും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ അഭിലാഷ് കടമ്പാടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
എല്ലാ വര്‍ഷവും ഈ ദിവസം കടന്നു പോകുമ്ബോ അതൊരുപാട് ഓര്‍മകളുടെ അലകുകളില്‍ തപ്പിതടഞ്ഞാണ് പോകുന്നത്. വീണുപോയ ദിവസം. ആദ്യ സെമസ്റ്ററിലെ ആദ്യത്തെ ലീവെടുത്തത് ഒരമ്മയുടെ വയറ്റില്‍ പിറക്കാതെ സ്വന്തം ജ്യേഷ്ഠനായി മാറിയ, എന്റെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ ഏറ്റവുമധികം സ്വാധീനിച്ച ഒരാളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതാണ്. പ്രത്യയശാസ്ത്രപരമായി അദ്ദേഹം അന്നും ഇന്നും തികഞ്ഞ ഒരു കമ്യൂണിസ്റ്റുകാരനാണ്. അതൊക്കെ കഴിഞ്ഞ് യൂണിവേഴ്‌സിറ്റിയില്‍ പോയി ഒരു മൈഗ്രെഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ചെന്ന ആ ഉച്ച വെയിലൊഴിഞ്ഞ നേരത്തെ ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്നൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരുകാലത്തും അതെന്തുകൊണ്ടെന്ന് പുറത്തുപറയാന്‍ ഒട്ടും അഭിമാനം തോന്നിയിരുന്നില്ല ആദ്യം.
അച്ഛന്‍ മരിച്ച് ഒരുകൊല്ലം തികച്ചായിരുന്നില്ല. അമ്മ മാനസികമായി അച്ഛന്‍ ഇല്ലാണ്ടായ സാഹചര്യത്തോട് പൊരുത്തപ്പെടുന്ന നാളുകളാണ്. ആശുപത്രിയില്‍ നിന്നും വീട്ടിലേയ്ക്കെത്തിയ അന്നു മുതല്‍ അനീഷേട്ടനും സന്ദീപേട്ടനും വിഷ്ണുവും എന്നും രാത്രി എന്റെ കട്ടിലിനടുത്തു പായ വിരിച്ചു കിടന്നുറങ്ങുന്നുണ്ടാവും. നന്നാട്ടുകാവ് അജിച്ചേട്ടന്‍ ഒന്നരാടം അമ്മയുമായി വന്ന് സ്റ്റിച്ചുകളെല്ലാം ഡ്രസ് ചെയ്‌ത് പോകും. അജിച്ചേട്ടന്റെ അമ്മ അപ്പൊ കന്യാകുളങ്ങര ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഹെഡ്നേഴ്സാണ്. അതിരാവിലെ എന്നെ നോക്കിയിട്ടാണ് അമ്മ ഹോസ്പിറ്റലില്‍ പോയിരുന്നത്.
അമ്മയോളം പോന്ന മോളിമാമി ആട്ടിന്‍ സൂപ്പിനുള്ള ഒരു കൂട്ടും ഒരു വലിയ കലവുമായാണ് വീട്ടിലേയ്ക്ക് വന്നത്. യാമം തട്ടാതിരിക്കാന്‍ നല്ലൊരൊറ്റമൂലിക്കൂട്ടാണ്. ഒരുമാസം മുടങ്ങാതെ മടിക്കാതെ കുടിക്കണം എന്നു സ്നേഹത്തോടെ നിര്‍ബന്ധിച്ചു കൊണ്ടാണ് അതെന്നും എടുത്തു തന്നിരുന്നത്.
ദൂരദര്‍ശനില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാനായി തില്ലങ്കേരി വല്‍സേട്ടന്‍ തിരുവനന്തപുരത്തു വന്നിട്ടുണ്ടായിരുന്നു. 2006ല്‍ ബികെ ശേഖര്‍ജിയുടെ അവസാനത്തെ ഇലക്ഷനില്‍ വത്സന്‍ മാഷ് തിരുവനന്തപുരത്തുണ്ടായിരുന്നു. കടുത്ത മഞ്ഞപിത്തവുമായി പ്രചാരണ വേദികളില്‍ സംസാരിക്കാനെത്തിയ വത്സന്‍ മാഷ്ടെ പ്രബന്ധകായി കുറച്ചു ദിവസങ്ങള്‍ അദ്ദേഹത്തോടൊപ്പം എസ് പി ഫോര്‍ട്ട് ഹോസ്പിറ്റലില്‍ കൂടെയുണ്ടായിരുന്ന പരിചയമുണ്ട്. ആ രാത്രി ചര്‍ച്ചയും കഴിഞ്ഞ് തിരിച്ച് കണ്ണൂര്‍ക്കുള്ള ട്രെയിന്‍ പിടിക്കുന്നതിനു മുമ്ബ് കിട്ടിയ സമയത്തിന് അദ്ദേഹം കോലിയക്കോട്ട് വീട്ടില്‍ വന്നു. കൂടെയിരുന്നു. ഇതുപോലുള്ള നിരവധിപേരുടെ അനുഭവങ്ങളില്‍ നിന്നുള്ള പ്രേരണ തന്നു. അവിടുന്നു പിന്നെ ഒരു നിമിഷംപോലും തളര്‍ന്നിട്ടില്ല.
തിരിച്ചു കോളേജില്‍ കൊണ്ടു ചെന്നാക്കിയത് കോലിയക്കോട് മോഹന്‍ജിയാണ്. ജീവിതം കൊണ്ടാണ് പക വീട്ടേണ്ടത് എന്നു പറഞ്ഞിട്ടു തന്നെയാണ് തിരിച്ചു പോയത്. എന്നും സ്വയംസേവകനായിരിക്കണം എന്നത് നിന്റെ കടമയാണെന്നും. ആശുപത്രിവാസത്തില്‍ ഇല്ലാണ്ടുപോയ ക്ലാസുകള്‍ ഒക്കെ തിരിച്ചു പിടിച്ചു. ലാബൊക്കെ സെമസ്റ്ററിന്റെ അവസാനം ചെയ്യാന്‍ തരാമെന്ന ഉറപ്പു മേടിച്ചു. സെമസ്റ്റര്‍ കഴിയാറായിരുന്നു. അന്നുവരെ കരുത്തോടെ ജീവിക്കാന്‍ ഞങ്ങളൊക്കെ കണ്ടു പഠിച്ച അമ്മയുടെ കരച്ചില്‍ പിന്നെയൊടുങ്ങിയില്ല. ഒരു സിനിമയിലെ കോളറില്‍ കുത്തിപ്പിടിക്കുന്ന സ്വീക്വന്‍സ് പോലും അമ്മയെ ഭയചകിതയാക്കും. എത്രയോ രാത്രികളില്‍ ഹോസ്റ്റലില്‍ നിന്ന് ഞാനും അനിയനും രാത്രി അമ്മയെ വിളിച്ചു മണിക്കൂറുകളോളം സംസാരിച്ചു കൊണ്ടിരിക്കും. അമ്മയുടെ കരച്ചില്‍ നിര്‍ത്തുന്നതു വരെ.
ശരീരത്തിന് ആവശ്യത്തിലധികം അവശതകളായി. നിവര്‍ന്നു നില്‍ക്കേണ്ട മസിലുകളൊക്കെ വെട്ടിപ്പൊളിച്ചിരുന്നു. ഇനി പണിയെടുത്തു ജീവിക്കാതിരിക്കാന്‍ ഇരുതോളിലെയും സിഗ്നേച്ചര്‍ വെട്ടുകള്‍ വേറെ. തലയ്ക്ക് പിന്നിലുള്ളത് തൊപ്പിവെച്ചു മറച്ചാണ് ക്ലാസില്‍ പോയിരുന്നത്. ആന്റിബയോട്ടിക്കുകളും നിയോസ്‌പോറിനും ഒക്കെക്കൊണ്ട് പുറത്തെ മുറിവുകള്‍ ഒരുവിധം ഉണങ്ങി. അങ്ങനെ കഴിയുന്ന ഒരു വെളുപ്പാന്‍ കാലത്ത് രാവിലെ കുളിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇടത്തെ തോളിലെ സ്റ്റിച്ചിളക്കിയ മുറിവുകളിലൊന്നില്‍ ഒരു മഞ്ഞക്കുമിള. പഴുപ്പാണ്. ഒന്നു കൂടെ നോക്കി. അതേ പഴുപ്പാണ്. കഴിഞ്ഞു. ആരും സഹായത്തിനില്ലാതെ ഇവിടെ വെച്ചു സെപ്ടിക്കായാല്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നൊരു ഭയം ഉള്ളിലിങ്ങനെ പടര്‍ന്നു. ആരുമറിയാതെ അതിനെ അതിജീവിച്ച കഥ തന്നെ ഒന്നെഴുതാനുണ്ട്.
അവിടെ നിന്നൊക്കെ പിടിച്ചെണീറ്റ് ജീവിച്ചു തുടങ്ങിയപ്പോള്‍ ഇതാരോടും പറയാന്‍ ധൈര്യമുണ്ടായില്ല. ഞാനൊരു തെറ്റും ചെയ്തിരുന്നില്ല. പക്ഷെ വീണു പോയവനെ ചവിട്ടാന്‍ അല്പം ഔത്സുക്യം കൂടുമെന്നത് നീചമനസ്സുകള്‍ക്ക് സഹജസ്വഭാവമാണല്ലോ. കാലം കണക്കു തീര്‍ക്കും എന്നിങ്ങനെ അമ്മ പറഞ്ഞു കൊണ്ടിരുന്നു. അമ്മയും അച്ഛനും ആധ്യാത്മികമായി ആദ്യകാലം മുതലേ ഇന്‍ക്ളൈന്‍ഡ് ആയിട്ടുള്ള ഒരു ഭവ്യസ്ഥാനമുണ്ടായിരുന്നു. അവിടെയാണ് ഞങ്ങളൊക്കെ സമര്‍പ്പിക്കപ്പെട്ടത് എന്നിങ്ങനെ അമ്മ ഓരോ സന്ധ്യയിലും വിളക്കു തെളിച്ചു തൊഴുതു പറയും. കര്‍മഫലത്തില്‍ മാത്രം വിശ്വസിക്കും.
സൂര്യനെ ഒന്നു ചുറ്റാന്‍ വ്യാഴമെടുക്കുന്ന സമയത്തെ പൊതുവെ പറയുന്ന കാലമാണ് വ്യാഴവട്ടം. ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഒരു വ്യാഴവട്ടം കൊണ്ട് കര്‍മഫലം ഉണ്ടാകും എന്നൊരു വിശ്വാസമുണ്ട്. ഇന്നൊരു വ്യാഴവട്ടം പൂര്‍ത്തിയാവുകയാണ്. ഇതിനിടയില്‍ ചിലരൊക്കെ ഉത്തരത്തിലും തെങ്ങിലുമൊക്കെ വിളഞ്ഞു. ഇടയ്ക്കൊരു പത്രക്കട്ടിങ്ങുമായി ഒരു സുഹൃത്തു വന്നു. ഏതോ റെയില്‍വേ സ്റ്റേഷനില്‍ ഗുണ്ടാ കുടിപ്പകയില്‍ കൊല്ലപ്പെട്ട ഒരു പഴയ പാര്‍ട്ടി ഗുണ്ടയുടെ വാര്‍ത്ത. എനിക്കാളെ മനസ്സിലായില്ല. യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററെന്ന “പാര്‍ട്ടി ആസ്ഥാനത്തു” നിന്ന് എസ്‌എഫ്‌ഐയുടെ കലാജാഥയുടെ റിഹേഴ്‌സല്‍ പകുതിക്ക് നിര്‍ത്തി ഇറങ്ങി വന്നാണ് അവനിത് പാര്‍ട്ടിക്ക് ചെയ്തു കൊടുത്തത്. അവനത് നേരിട്ടറിയാം. യൂണിവേഴ്‌സിറ്റി കോളേജിലെ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്‌ളാസ് റൂമില്‍ വാതിലിന്‍്റെ മുകളിലെ പടിയില്‍ എന്റെ ചോരയിറ്റുന്ന കൊടുവാള്‍ പരസ്യമായി സൂക്ഷിച്ചു വെച്ച മറ്റൊരു എസ്‌എഫ്‌ഐ നേതാവുണ്ടായിരുന്നു. അവന്റെ ക്ളാസില്‍ ഇന്നും കമ്യൂണിസ്റ്റുകാരിയായി തന്നെ ജീവിക്കുന്ന എന്റെയൊരു സ്‌കൂള്‍ സുഹൃത്തുണ്ടായിരുന്നു. അതെന്റെ ചോരയായിരുന്നു എന്നത് അവളുടെ ഉറക്കം കളഞ്ഞിട്ടുണ്ട് പലവട്ടം.
തിരുവനന്തപുരത്തെ എസ്‌എഫ്‌ഐയുടെ ഓരോ എതിരാളിയെ തീര്‍ക്കാനും ഒരു ക്രിമിനലിന്റെ കൈയ്യൊപ്പ് പതിക്കാന്‍ പിന്നില്‍ നിന്ന മാസ്റ്റര്‍ മൈന്‍ഡാണ് ബിനീഷ് കോടിയേരി. ഒരേ സമയം ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് “അയ്യോ കാണുന്നില്ലലോ” എന്നു വിഷമിച്ചു കോടതികള്‍ കയറിയിറങ്ങുമ്ബോള്‍ അന്നിതെല്ലാം നിയന്ത്രിച്ചിരുന്ന കേരളം കണ്ട ഏറ്റവും വലിയ ക്രിമിനല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ വീട്ടിലാണ് ഉണ്ടുവിസര്‍ജിച്ചുറങ്ങുന്നത്. കേരളത്തിലെ ഏറ്റവും വലിയ പവര്‍ബ്രോക്കറിങ് ഒരുകാലത്തും വേറെ ഒരാളുമായിരുന്നില്ല. കേരളം കണ്ട ഓരോ കേസിലും ക്രിമിനല്‍ രാഷ്ട്രീയക്കാരും രാഷ്ട്രീയ കൊള്ള സംഘവും കാവല്‍ നിന്നതുകൊണ്ടാണ് പലവട്ടം മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ ക്രിമിനല്‍ നിയമത്തിന്റെ പിടികളില്‍ നിന്നും എന്നും കുതറി നിന്നത്.
കാലം മാറി.. ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ഏക ഭരണ കേന്ദ്രത്തില്‍, അവരൊക്കെ പാടിപ്പുകഴ്ത്തുന്ന അവരുടെ ക്രിമിനല്‍ നേതാവ് തന്നെ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അവരുടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനെ ഏറ്റവും നെറികെട്ട കുറ്റകൃത്യങ്ങളിലൊന്നില്‍ തന്നെ നിയമത്തിന്റെ പിടിയിലകപ്പെടുക എന്നത് കാലത്തിന്റെ കാവ്യനീതിയാണ്. അത് സംഭവിക്കണം. ഇനിയും ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ നാടിന്റെ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെടും.
സംഘപ്രസ്ഥാനങ്ങളില്‍ വിശ്വസിച്ചവര്‍ അനുഭവിച്ച ജീവിത സാഹചര്യങ്ങളെ ഓര്‍ക്കുമ്ബോള്‍ ഞാനൊക്കെ തുച്ഛമായ കണക്കുകള്‍ കയ്യിലുള്ളവരാണ്. സംഘടനയ്ക്ക് വേണ്ടി നടന്ന വഴികളില്‍ സംഭവിച്ചതൊന്നും അവകാശ വാദങ്ങള്‍ക്ക് വേണ്ടി നിരത്തില്ലവര്‍. ഇതൊക്കെ കഠിനമായ ഈ കണ്ടകാകീര്‍ണ്ണമാര്‍ഗ്ഗത്തില്‍ സ്വയം വരിച്ചവയാണ് എന്നവര്‍ സമാശ്വസിക്കും. ആരോരുമറിയാതെ അതൊക്കെയൊടുങ്ങും. അതൊക്കെയെഴുതിയിട്ടു തുടങ്ങിയാല്‍ അതിനേക്കാള്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ജനാധിപത്യ വിരുദ്ധതയുടെ നീചരാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രയോഗപാഠങ്ങളുടെ കഥകള്‍ വേറെ എവിടെയുമുണ്ടാകില്ല എന്നുറപ്പാണ്.
ഇന്നും ഇതൊന്നും വീണ്ടും എഴുതണമെന്നാഗ്രഹിച്ചതല്ല. ഇതൊന്നും ഒരു ചിതയില്‍ കത്തിത്തീരേണ്ട ഒന്നല്ല എന്നു നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നത് ശക്തിച്ചേട്ടനാണ്. ഈ ക്രൂരതകളൊക്കെ ആരോരും അറിയാതെ മണ്ണടിഞ്ഞു പോകും. ഈ കപാലികര്‍ മാനവികതയുടെ പ്രത്യയശാസ്ത്രം പുലമ്ബി മനുഷ്യനെ ഇനിയും കൊന്നുകൊണ്ടിരിക്കും. അതിനു നിന്നുകൊടുക്കാന്‍ വയ്യാത്തതുകൊണ്ട് പലവട്ടം ഇതൊക്കെ എഴുതിയിട്ടിട്ടുണ്ട്. ഇന്നലെ
Kaaliyambi അമ്ബിയണ്ണന്റെ പോസ്റ്റില്‍ നിന്നും പലരും മെസഞ്ചറില്‍ വന്നു സംഭവിച്ചതൊക്കെ ചോദിക്കുന്നുണ്ട്. വീണ്ടും വീണ്ടും ഓര്‍ത്തെടുത്തു പറയാന്‍ ഇതത്ര സുഖമുള്ള അനുഭവങ്ങളല്ല. മുന്പെഴുതിയത് അവര്‍ക്ക് വേണ്ടി കമന്റില്‍ കൊടുക്കുന്നു.
പുരാതന ഈജിപ്തില്‍ ഇന്നവരുടെ മ്യൂസിയങ്ങളിലും ശവകുടീരങ്ങളിലും മാത്രം കണ്ടെത്താന്‍ കഴിയുന്ന സംസ്കാരം നിലനിന്നിരുന്ന കാലത്ത്, ആ ജനത മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നു. മരണാനന്തരം ഞാങ്ങണപ്പാടങ്ങള്‍ നിറഞ്ഞ അനശ്വര ലോകത്ത് വാഗ്ദത്ത ജീവിതം നിങ്ങള്‍ക്ക് ലഭ്യമാകും. മരണത്തിന്റെ ദേവനായ ഒസീരിസിന്റെയും അദ്ദേഹത്തിന്റെ നാല്പത്തി രണ്ട് ന്യായാധിപന്മാരുടെയും മുന്നില്‍ നിങ്ങളെത്തും. നിങ്ങളുടെ കര്‍മങ്ങള്‍ അവിടെ വിചാരണ ചെയ്യപ്പെടും. ആ ന്യായാധിപന്മാരുടെ മുന്നില്‍ നിങ്ങളുടെ ചെക്ക് ലിസ്റ്റില്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് സത്യം ചെയ്യണം.
അവിടെ നിങ്ങളുടെ ആത്മാവ് നിലകൊള്ളുന്ന ഹൃദയത്തെ സത്യത്തിന്റെയും നീതിയുടെയും തൂവല്‍ത്തുണ്ടു കൊണ്ട് തൂക്കി നോക്കും. നിങ്ങളുടെ ഹൃദയത്തിനു ഭാരം കൂടുതലാണെങ്കില്‍ മുതലയുടെ ശിരസുള്ള ഒരു മൃഗസത്വം പ്രത്യക്ഷപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ ആത്മാവിനെ എന്നെന്നേക്കുമായി നഷ്ടപ്പെടും. അല്ലെങ്കില്‍ അനശ്വരതയുടെ കവാടം നിങ്ങള്‍ക്കായി തുറക്കും. നിത്യതയിലേയ്ക്ക്, ഞാങ്ങണപ്പാടങ്ങള്‍ക്കിടയിലൂടെ നിങ്ങള്‍ക്ക് യാത്ര തുടരാം.
കമ്യൂണിസ്റ്റുകര്‍ക്ക് കര്‍മഫലത്തില്‍ വിശ്വാസമില്ലെങ്കിലും കര്‍മയ്ക്ക് കമ്യൂണിസ്റ്റുകാരില്‍ തികഞ്ഞ വിശ്വാസമാണ്. അതുകൊണ്ട് കര്‍മത്തിലും കര്‍മഫലത്തിലും വിശ്വസിക്കാമോ എന്നോടാരെങ്കിലും ചോദിച്ചാല്‍.. തീര്‍ച്ചയായും വിശ്വസിക്കാം. വിശ്വസിക്കണം.
Post Your Comments