തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തനിക്ക് ലഭിച്ച ഐ ഫോണ്‍ തിരികെ കൊടുത്ത് സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോള്‍ ഓഫിസര്‍ എംപി.രാജീവന്‍. രണ്ടാഴ്ച മുന്‍പാണ് ഫോണ്‍ കൈമാറിയത്. ഫോണ്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലുണ്ട്.
Read also: ശത്രു റഡാറുകളുടെ അന്തകന്‍ ‘ രുദ്രം ‘, 2022 ഓടെ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്
ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ മൊഴി നൽകിയിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് ഇതിൽ ഒരു ഫോൺ ലഭിച്ചതായി ആരോപണം ഉയർന്നതിന് പിന്നാലെ അദ്ദേഹം രാജീവന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പുറത്തുവിടുകയായിരുന്നു.
Post Your Comments