തിരുവനന്തപുരം; തരംഗമായി മാറിയ സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് ഇനി കെ.എസ്.ആര്.ടിസിയും. കെഎസ്ആര്‍ടിസി ആവിഷ്കരിച്ച ഡബില്‍ ഡെക്കര്‍ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് തുടക്കം .
കൂടാതെ ഇത്തരത്തിൽ 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കല്‍ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയില്‍ രാജപ്രൗഡിയില്‍ സര്‍വ്വീസ് നടത്തിയ ഡബില്‍ ഡക്കര്‍ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.
ഏകദേശം എട്ട് മണിക്കൂറിന് 4000 രൂപ വാടക നല്കിയില് 50 കിലോ മീറ്റര്‍ ദൂരത്തില്‍ ഈ സര്‍വ്വീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകള്‍ക്ക് അധിക വാടകകൂടി നല്‍കണം. വരുന്ന ഡിസംബര്‍ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാര്‍ക്കും, ബുക്ക് ചെയ്യുന്നവര്‍ക്കും പ്രത്യേക കമ്മീഷന് വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കും.
Post Your Comments