COVID 19KeralaLatest NewsNewsIndia

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ ; കൂടുതൽ ഇളവുകൾ

തി​രു​വ​ന​ന്ത​പു​രം: ശബരിമലയിൽ മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും  5000 തീര്‍ഥാടകരെ അനുവദിക്കുമെന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീര്‍ഥാടകര്‍ 24 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. ഇതര സംസ്ഥാന തീര്‍ഥാടകര്‍ ട്രെയിന്‍ ഇറങ്ങുന്ന സ്ഥലത്ത് പരിശോധന നടത്തണം- മന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം ; പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ ഒന്നാമത്

ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍ 24 മ​ണി​ക്കൂ​റി​ന​കം ല​ഭി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​ത​ണം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന​വ​ര്‍ ട്രെ​യി​ന്‍ ഇ​റ​ങ്ങു​ന്ന​തി​ന് സ​മീ​പ​ത്തെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലെ​ത്തി ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്ത​ണം.പ​രി​ശോ​ധ​ന​ക്കാ​യി കൂ​ടു​ത​ല്‍ കി​യോ​സ്കു​ക​ള്‍ സ്ഥാ​പി​ക്കാനും തീരുമാനമായി. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ത്ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാണ് തീരുമാനം.

ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം നി​ല​യ്ക്ക​ലി​ല്‍ സാ​മൂ​ഹി​ക അ​ക​ല​ത്തോ​ടെ വി​രി വ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും അ​ണു​വി​മു​ക്ത​മാ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​വു​മൊ​രു​ക്ക​ണ​മെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​ദേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button