KeralaLatest NewsNews

പിണറായി വിജയന്‍ കള്ളമേ പറയൂ; രാജ്മോഹന്‍ ഉണ്ണിത്താന്‍

പാര്‍ട്ടിയും ഗവണ്‍മെന്‍റും അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുവത്തൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളമേ പറയുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. എന്നാൽ മുഖ്യമന്ത്രിയുടെ ഇത്തരം കള്ളത്തരം പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പി.സി. രാമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിലില്ലാത്ത തരത്തില്‍ ആറ് കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്‌ വട്ടമിട്ടു പറക്കുകയാണ്. പാര്‍ട്ടിയും ഗവണ്‍മെന്‍റും അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: കുമ്മനത്തെ രാഷ്ട്രീയമായി ഒതുക്കാൻ ശ്രമമോ? വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്‍റ്​ ഒ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ.രാജേന്ദ്രന്‍, കെ.വി.ഗംഗാധരന്‍, പി.കെ. ഫൈസല്‍, കെ.വി. സുധാകരന്‍, കെ. ജയരാജ്, മഡിയന്‍ ഉണ്ണികൃഷ്​ണന്‍, വി.കൃഷ്ണന്‍ മാസ്​റ്റര്‍, പി.കുഞ്ഞിക്കണ്ണന്‍, വി.നാരായണന്‍, കെ. ബാലകൃഷ്ണന്‍,ഡോ. കെ.വി. ശശിധരന്‍, എം.പി.പത്മനാഭന്‍, രാജേന്ദ്രന്‍ പയ്യാടക്കത്ത്, സത്യനാഥന്‍ പത്രവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. എന്നാൽ കാര്യങ്കോട് പുഴയില്‍ അപകടത്തില്‍പെട്ട അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയ മയ്യിച്ചയിലെ കെ. പ്രണവിനെ ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുമോദിച്ചു. നേരത്തേ പി.സി. രാമന്റെ ഛായാചിത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button