ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന് ഭയം, പത്ത് വര്‍ഷം മുമ്പുള്ള ഇന്ത്യയല്ല നരേന്ദ്രമോദിയുടെ കാലത്തെ ഇന്ത്യയെന്ന് പാകിസ്ഥാനും ഇമ്രാന്‍ ഖാനും മനസിലായി. നരേന്ദ്രമോദിയെ തങ്ങളുടെ രാജ്യം ഭയക്കുന്നതായി പാകിസ്ഥാന്‍ മുസ്ലിം ലീഗ് എന്‍ (പി.എം.എല്‍.എന്‍) നേതാവ് അയാസ് സാദിഖ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ മോചിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ തങ്ങളെ ആക്രമിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും ഭയപ്പെട്ടിരുന്നു.
‘ഇന്ത്യയെ ഞങ്ങള്‍ അവരുടെ തട്ടകത്തില്‍ കയറി അടിച്ചു. പുല്‍വാമയിലെ ഞങ്ങളുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്.’ എന്നായിരുന്നു ഫവാദ് ചൗധരി പറഞ്ഞത്.
എന്നാല്‍ പ്രസ്താവന മാദ്ധ്യമശ്രദ്ധ നേടിയ ഉടന്‍ തന്നെ ചൗധരി തന്റെ നിലപാട് മാറ്റി. പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ കയറി ആക്രമിച്ചുവെന്നാണ് പറഞ്ഞതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നുമായി മന്ത്രിയുടെ ന്യായീകരണം.
ഇന്ത്യ ആക്രമിക്കുമോ എന്ന പേടികൊണ്ടാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ മോചിപ്പിച്ചതെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ് എന്‍ (പി.എം.എല്‍.എന്‍) നേതാവ് അയാസ് സാദിഖ് പറഞ്ഞതിന് പിന്നാലെയായിരുന്നു അതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ ഇമ്രാന്‍ ഖാന്റെ ഏറ്റവും അടുത്ത ആളില്‍ നിന്ന് തന്നെ ഉണ്ടായത്.
ഈ രണ്ട് പാക് നേതാക്കളുടെയും വെളിപ്പെടുത്തലുകളില്‍ നിന്നും രണ്ട് കാര്യങ്ങള്‍ മനസിലാക്കാം. ഒന്ന്, പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയത് പാകിസ്ഥാന്‍ ആണ്. രണ്ട്, പാകിസ്ഥാന് മോദിയെ ഭയമാണ്. പാകിസ്ഥാനില്‍ നിന്നും ഉയരുന്ന വിശദീകരണങ്ങള്‍ എല്ലാം ഈ രണ്ട് സത്യങ്ങള്‍ മായ്ച്ചുകളയാനുള്ള വെറും ശ്രമങ്ങള്‍ മാത്രമാണ്.
പാകിസ്ഥാന്‍ ഇത്രയും നാള്‍ എന്താണോ ഒളിപ്പിച്ചത്, അത് പാകിസ്ഥാനില്‍ നിന്നു തന്നെ പുറംലോകം അറിഞ്ഞിരിക്കുന്നു. പുല്‍വാമ ആക്രമണം കൊണ്ട് തങ്ങള്‍ക്ക് എന്ത് ഗുണമെന്ന് ഊന്നിപ്പറഞ്ഞ ഇമ്രാന്‍ ഖാന്റെ മുഖംമൂടി അയാളുടെ അടുത്ത അനുയായി ആയ മന്ത്രിയുടെ വാക്കുകളിലൂടെ തന്നെ വലിച്ചുകീറപ്പെട്ടിരിക്കുന്നു.
ഇന്ത്യ ഒന്നും ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പുല്‍വാമ ആക്രമണത്തിന്റെ തിരിച്ചടിയായി പാക് ഭീകരക്യാമ്ബുകള്‍ക്ക് നേരെ തങ്ങള്‍ ബലാകോട്ട് ആക്രമണം നടത്തിയെന്ന് ഇന്ത്യ ലോകത്തോട് തുറന്നുപറഞ്ഞു. പാകിസ്ഥാനോടും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. ഇന്ത്യ ഒന്നും മറയ്ക്കാന്‍ ശ്രമിച്ചില്ല.
Post Your Comments