KeralaLatest NewsNews

‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’; ‘പെണ്‍കള്‍ ഒരുമൈ’ നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി

‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്നാണ് അദ്ദേഹം ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

പാലക്കാട്: ‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കെന്ന ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി. ‘പെണ്‍കള്‍ ഒരുമൈ’ സംഘടനയുടെ നേതാവ് രാജേശ്വരിക്കും ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മറ്റൊരാള്‍ക്കും വീട് വച്ച്‌ നല്‍കാന്‍ സുരേഷ് ഗോപി എംപി നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജേശ്വരിക്കും സംഘടനയുടെ മറ്റു നേതാക്കള്‍ക്കുമൊപ്പമുള്ള സുരേഷ്‌ഗോപിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവുകയാണ്. സുരേഷ് ഗോപി തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്നാണ് അദ്ദേഹം ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

എന്നാൽ മുൻപ് മൂന്നാര്‍ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി സുരേഷ് ഗോപി എംപി ഇടപെടുകയുണ്ടായി. എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് നിര്‍വ്വഹിക്കുകയുണ്ടായത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

Read Also: കുമ്മനത്തെ രാഷ്ട്രീയമായി ഒതുക്കാൻ ശ്രമമോ? വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

അതേസമയം നിധിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ‘കാവലി’ന്‍റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ സുരേഷ് ഗോപി ഉള്ളത്. പാലക്കാടും വണ്ടിപ്പെരിയാരിലുമായാണ് 23ന് പുനരാരംഭിച്ച ചിത്രീകരണം നടക്കുന്നത്. ‘കസബ’യ്ക്കു ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ലാല്‍, സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും വേഷമിടുന്നു.

മാത്യൂസ് തോമസ് എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിന് ‘ഒറ്റക്കൊമ്പന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം ചെയ്യുന്നത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുരേഷ് ഗോപി നായകനാവുന്ന മറ്റൊരു പ്രധാന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസം വലിയ പ്രേക്ഷക ശ്രദ്ധയോടെ നടക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button