KeralaLatest NewsIndia

തനിക്ക് ശിവശങ്കറുമായി മുന്‍ പരിചയമില്ല: എല്ലാ അർത്ഥത്തിലും കൈകഴുകി പിണറായി വിജയന്‍

ഒരു ഘട്ടത്തിലും നിയമലംഘനത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് എം. ശിവശങ്കറിനെ പരിചയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി നിര്‍ദേശിച്ചതു പ്രകാരമാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചരണവും തെറ്റാണ്. ശിവശങ്കറിന്റെ നിയമനത്തില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ല. ഒരു ഘട്ടത്തിലും നിയമലംഘനത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഖിലേന്ത്യ സര്‍വീസിലുള്ള ഉദ്യോഗസ്ഥന്റെ ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സര്‍ക്കാരിന് ഉത്തരവാദിത്വമില്ല. അത് സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലായി എന്നു ശ്രദ്ധയില്‍ പെട്ടപ്പോള്‍ നടപടി സ്വീകരിച്ചു. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ സംശയിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.

read also: മുഖ്യമന്ത്രിയുടെ രാജി: മഹിളാ മോര്‍ച്ച മിന്നല്‍ പ്രതിഷേധത്തില്‍, നേതാക്കള്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് സെക്രട്ടേറിയറ്റിനുള്ളില്‍

വിവിധ സര്‍ക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. ഈ സര്‍ക്കാര്‍ വരുമ്ബോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ അന്ന് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല ഉണ്ടായിരുന്ന നളിനി നെറ്റോ ഐഎഎസിനെയാണ് നിയമിച്ചത്. ശിവശങ്കറിനെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും നിയമിച്ചു.

നളിനി നെറ്റോ ചീഫ് സെക്രട്ടറി ആയപ്പോള്‍ വി.എസ് സെന്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ശിവശങ്കര്‍ സെക്രട്ടറി സ്ഥാനത്ത് ആയിരുന്നു. പിന്നീട് പ്രമോഷന്‍ വന്നപ്പോഴാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button