ഇനി വരാനിരിക്കുന്നത് മഹാമാരികളുടെ കാലം,പൊട്ടിപ്പുറപ്പെടുന്നത് കൊറോണയേക്കാളും അപകടകാരികളായ വൈറസുകള്‍. ലോകം മുഴുവനും പടര്‍ന്നുപിടിയ്ക്കുന്ന ഈ മഹാമാരി ലക്ഷങ്ങളുടെ ജീവനെടുക്കും. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ശാസ്ത്രലോകം.
Read Also : കോവിഡിൽ അമ്മയ്ക്ക് ജോലി നഷ്ടമായതോടെ കുടുംബം നോക്കാന്‍ ചായക്കട കച്ചവടം തുടങ്ങി 14കാരൻ
ഭാവിയില്‍ പകര്‍ച്ചവ്യാധികള്‍ മൂലം ജീവന് നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍. കോവിഡ് 19 മൂലം മരിച്ചതിനേക്കാള്‍ കൂടുതലായിരിക്കും മുന്നോട്ടുള്ള നാളില്‍ പകര്‍ച്ച വ്യാധി മരണങ്ങളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിക്ക് ആഗോള തലത്തില്‍ തന്നെ മാറ്റമുണ്ടായെങ്കിലെ ഈ സാഹചര്യം ഒഴിവാക്കാനാകൂ എന്നും അവര്‍ പറയുന്നു.
മഹാമാരിയുടെ കാലഘട്ടത്തില്‍ നിന്ന് ഒളിച്ചോടുക സാധ്യമാണെങ്കിലും പ്രതിപ്രവര്‍ത്തനത്തില്‍ നിന്ന് പ്രതിരോധമെന്ന തലത്തിലേക്കാണ് മാറേണ്ടതെന്ന് ഐപിബിഇഎസ് (ഇന്റര്‍ഗവര്‍ണമെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്ഫോം ഓണ്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് ഇക്കോസിസ്റ്റം സര്‍വീസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments