KeralaLatest NewsNews

ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചു ; ബിനീഷ് കൊടിയേരിക്കെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ്

ബംഗളൂരു: ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഹമ്മദ് അനൂപിന്റെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ്: സർക്കാരിന് കത്ത് നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് എൻഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ അക്കൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്.

കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തേക്ക് എത്തിച്ചാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അനൂപിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തെ കുറിച്ചും ബംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം മയക്കു മരുന്ന് ഇടപാടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും കേസെടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button