Latest NewsNewsInternational

‘അഭിനന്ദന്‍ പോകട്ടെ”: ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ പോകുകയാണെന്നറിഞ്ഞ് മീറ്റിംഗില്‍ ആര്‍മി ചീഫ് ”വിറയ്ക്കുകയായിരുന്നു” എന്ന് പാക് നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സേന പിടിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കുമെന്ന് അറിഞ്ഞ് അന്നത്തെ മീറ്റിംഗില്‍ കരസേനാ മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബജ്വയുടെ കാലുകള്‍ വിറയ്ക്കുന്നതായും അദ്ദേഹം വിയര്‍ക്കുന്നതായും കണ്ടെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) നേതാവ് അയാസ് സാദിക്.

ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ പോകുകയാണെന്ന് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പാര്‍ലമെന്റ് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ മോചിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി സുപ്രധാന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) നേതാവ് അയാസ് സാദിക് പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച മീറ്റിംഗില്‍ ഷാ മഹമൂദ് ഖുറേഷി ഉണ്ടായിരുന്നുവെന്നും കരസേനാ മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബജ്വ മുറിയിലേക്ക് വന്നതായും കാലുകള്‍ വിറയ്ക്കുന്നതായും അയാള്‍ വിയര്‍ക്കുന്നതായും ഞാന്‍ ഓര്‍ക്കുന്നു. ഇന്ത്യ രാത്രി ഒന്‍പതിന് പാകിസ്ഥാനെ ആക്രമിക്കാന്‍ പോകുകയാണ് ദൈവത്തെ ഓര്‍ത്ത് അഭിനന്ദനെ വിടട്ടെ എന്ന് വിദേശകാര്യമന്ത്രി പറഞ്ഞുവെന്ന് സാദിഖ് യോഗത്തിലെ സംഭവങ്ങള്‍ വിവരിച്ചു കൊണ്ട് പറഞ്ഞു.

വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും പ്രതിപക്ഷം സര്‍ക്കാരിനെ പിന്തുണച്ചിരുന്നുവെങ്കിലും അതിനെ കൂടുതല്‍ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് സാദിഖിനെ ഉദ്ധരിച്ച് ദുനിയ ന്യൂസ് പറഞ്ഞു. ജമ്മു കശ്മീരിലെ സിആര്‍പിഎഫ് കോണ്‍വോയിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഡോഗ് ഫൈറ്റിനിടെ പാകിസ്ഥാന്‍ യുദ്ധവിമാനം പിന്തുടരുന്നതിനിടയിലാണ് വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാന്റെ യുദ്ധവിമാനം തകര്‍ന്നത്.

പിന്നീട് വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാന്‍ 2019 മാര്‍ച്ച് 1 ന് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് മടങ്ങി. സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹത്തിന് മാതൃകാപരമായ ധൈര്യത്തിന് വീര്‍ ചക്ര പുരസ്‌കാരം നല്‍കി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button