മുംെബെ: ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ : ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ് . ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മാണം തുടങ്ങുന്നതു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫഡിന്റെ ക്ലിനിക്കല്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അതു പൂര്‍ത്തിയാകുമെന്നു കരുതുന്നു. സുരക്ഷിതമെന്നാണു ഫലമെങ്കില്‍ നിര്‍മാണ െലെസന്‍സിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല പറഞ്ഞു.
അടിയന്തര െലൈസന്‍സ് ലഭിച്ചാല്‍ ഡിസംബറോടെ നിര്‍മാണം തുടങ്ങാനാകും. അതല്ലെങ്കില്‍ ജനുവരിയിലേ തുടങ്ങാന്‍ കഴിയൂ. ആറു മാസത്തിനകം 10 കോടി ഡോസ് നിര്‍മിക്കാന്‍ കഴിയുമെന്നും ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
Post Your Comments