തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി കൊടിക്കുന്നില്‍ സുരേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന് അറസ്റിലായിരിക്കുന്നത് മയക്കുമരുന്ന് കേസിലാണ്. നമ്മുടെ നാട്ടിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണയാള്‍. സഖാക്കളെ, ഇനിയും നിങ്ങള്‍ക്ക് സിപിഎം നെ ന്യായീകരിച്ച് ‘നമ്മളല്ലാതെ മറ്റാര് സഖാക്കളെ’ എന്ന് ചോദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ അറസ്റിലായിരിക്കുന്നത് മയക്കുമരുന്ന് കേസിലാണ്. നമ്മുടെ നാട്ടിലെ സ്കൂൾ വിദ്യാർഥികൾക്ക് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണയാൾ. സഖാക്കളെ, ഇനിയും നിങ്ങൾക്ക് സിപിഎം നെ ന്യായീകരിച്ച് “നമ്മളല്ലാതെ മറ്റാര് സഖാക്കളെ” എന്ന് ചോദിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട്.
ആവശ്യമായ ചികിത്സ തേടുക.
Post Your Comments