കൊച്ചി: സംസ്ഥാനത്ത് വിവിധ കേസുകളിലായി നടപടി നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍വിസില്‍നിന്ന് വിരമിച്ചാലും ഗ്രാറ്റ്വിറ്റി ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന് ഹൈകോടതി. ഗുരുതര കുറ്റാരോപണങ്ങളുടെ പേരില്‍ നടപടി നേരിടുന്നവരുടെ ഡെത്ത്-കം റിട്ടയര്‍മെന്റ് ഗ്രാറ്റ്വിറ്റി (ഡി.സി.ആര്.ജി) തടയാന്‍ സഹായകമായ കേരള സര്‍വിസ് ചട്ടം-മൂന്ന് എയില്‍ പ്രതിപാദിക്കുന്ന വ്യവസ്ഥ റദ്ദാക്കിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റിസ് വി.ജി. അരുണ്‍, ജസ്റ്റിസ് ടി.ആര്. രവി എന്നിവരടങ്ങുന്ന ഫുള്‍ ബെഞ്ചിെന്റ ഉത്തരവ്.
Read Also: വെബ്ക്യൂ ആപ് വഴി മദ്യശേഖരണം; കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയില്‍
എന്നാൽ വിജിലന്‍സ് കേസുകളില്‍ ശിക്ഷിച്ചത് ചോദ്യംചെയ്യുന്ന അപ്പീല്‍ നിലവിലിരിക്കെ ഗ്രാറ്റ്വിറ്റി തടഞ്ഞതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെയും സപ്ലൈ ഓഫിസിലെയും റിട്ട. ഉദ്യോഗസ്ഥര്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. അതേസമയം, ട്രൈബ്യൂണലിന്റെ പ്രതികൂല ഉത്തരവ് ചോദ്യം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥന് കെ. ചന്ദ്രന് നല്കിയ ഹരജി അനുവദിച്ചു. രണ്ട് ഉദ്യോഗസ്ഥര്‍ക്കും അര്‍ഹതപ്പെട്ട ഗ്രാറ്റ്വിറ്റിയും വിരമിച്ച തീയതിമുതല്‍ എട്ടുശതമാനം പലിശയും നല്കാന് കോടതി നിര്‍ദേശിച്ചു.
അഞ്ചുവര്‍ഷം സര്‍വിസുള്ള ജീവനക്കാര്‍ മരിച്ചാലോ വിരമിച്ചാലോ അനുവദിക്കുന്ന ആനുകൂല്യമാണ് ഡെത്ത്-കം റിട്ടയര്‍മെന്റ് ഗ്രാറ്റ്വിറ്റി. പെന്‍ഷനും ഗ്രാറ്റ്വിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളില്പെട്ടതാണെങ്കിലും ചട്ടത്തില്‍ രണ്ടും വ്യത്യസ്തമായാണ് പറഞ്ഞിട്ടുള്ളത്. ഗുരുതര കുറ്റമോ വീഴ്ചയോ അനാസ്ഥയോ മൂലം സാമ്ബത്തിക നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥരുടെ പെന്‍ഷനില്‍നിന്ന് സാമ്ബത്തികനഷ്ടം തിരിച്ചുപിടിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഗ്രാറ്റ്വിറ്റിയില്നിന്ന് പിടിക്കാനാകില്ല. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതി, വകുപ്പുതല നടപടികള്‍ അനന്തമായി നീളുകയും പിന്നീട് കുറ്റവിമുക്തരാക്കുകയും ചെയ്താല്‍ ഗ്രാറ്റ്വിറ്റി തടയല്‍ കാരണമില്ലാത്ത ശിക്ഷയായി മാറും.
Post Your Comments