ലണ്ടന്‍ : ബ്രിട്ടന്റെ ഓക്സ്ഫഡ് – ആസ്ട്രാസെനക വാക്സിനുമുമ്പ് തന്നെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിന്‍ എത്തിയേക്കാമെന്ന് റിപ്പോര്‍ട്ട്. അതേ സമയം, ആസ്ട്രാസെനകയുടേയും ഫൈസറിന്റെയും ആദ്യ ബാച്ച് വാക്സിനുകളുടെ ഫലപ്രാപ്തി എത്രത്തോളമായിരിക്കും എന്നതില്‍ ആശങ്ക തുടരുന്നുണ്ട്. എത്രനാളത്തേക്ക് ഇവയ്ക്ക് പ്രതിരോധ ശേഷി നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തിലാണ് ആരോഗ്യ വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിക്കുന്നത്.
ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോണ്‍ടെകുമായി ചേര്‍ന്ന് ഫൈസര്‍ വികസിപ്പിക്കുന്ന വാക്സിന്‍ ക്രിസ്മസിന് മുമ്പ് വിതരണത്തിനായി തയാറാകുമെന്നാണ് പ്രതീക്ഷ.അധികം വൈകാതെ തന്നെ ഫൈസര്‍ വാക്സിന്റെ ശാസ്ത്രീയ ഡേറ്റകള്‍ പുറത്തുവിട്ടേക്കും. പരീക്ഷണം പൂര്‍ത്തിയായി സുരക്ഷിതമാണെന്ന് തെളിഞ്ഞാല്‍ ഈ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
read also: റോഡിന്റെ ശോചനീയാസ്ഥയില്‍ പ്രതിഷേധം : നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞു, ഡോക്ടര്‍ക്കെതിരെ കേസ്
മോഡേണ, ജാന്‍സെന്‍, സിനോഫാം, സിനോവാക് തുടങ്ങിയ വാക്സിനുകളുടെ പരീക്ഷണങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം തന്നെ 40 ദശലക്ഷം ഡോസുകള്‍ യു.എസില്‍ വിതരണം ചെയ്യാനാണ് ഫൈസറിന്റെ പദ്ധതി. നവംബര്‍ പകുതിയോടെ ഫൈസര്‍, യു.എസില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments