ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിൽ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. യുവത്വത്തെ തഴഞ്ഞ് അനുഭവ സമ്പത്തില്‍ കൂടുതല്‍ ആശ്രയിച്ചതാണ് ചെന്നൈയുടെ ഈ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം. ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിരവധി മുതിര്‍ന്ന താരങ്ങളാണുള്ളതെന്ന് എനിക്ക് തോന്നുന്നു. അധികം യുവതാരങ്ങള്‍ ടീമിനൊപ്പമില്ല. അവരുടെ വിദേശ താരങ്ങള്‍ പോലും കുറേ നാളുകളായി കളിക്കുന്നവരാണ്. അതായത് അവര്‍ യുവത്വത്തെക്കാളും അനുഭവ സമ്പത്തിനെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read also: ഇസ്‌ലാമാബാദില്‍ ഹൈന്ദവ ക്ഷേത്രം നിര്‍മിക്കുന്നതിന് അംഗീകാരം നല്‍കി കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി
സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച ചെന്നൈയ്ക്ക് നാല് ജയം മാത്രമാണ് സ്വന്തമാക്കാനായത്. എട്ട് തവണയും പരാജയമായിരുന്നു ടീം ഏറ്റുവാങ്ങിയത്. സീസണില്‍ ആദ്യം പ്ലേ ഓഫ് കാണാതെ പുറത്തായ ടീമും ചെന്നൈ തന്നെയാണ്. മറ്റ് പല ടീമുകളും യുവതാരങ്ങളിലും മികച്ച രാജ്യാന്തര താരങ്ങളിലും ആശ്രയിച്ച് കളിക്കുമ്പോള്‍ ചെന്നൈ മാത്രം മുതിര്‍ന്ന താരങ്ങളുമായാണ് എത്തുന്നത്.
Post Your Comments