“സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണന്റെ മകനും ധീര സഖാവുമായ ബിനീഷ് കൊടിയേരി ചെങ്കൊടി ഉടുത്ത് AKG സെന്ററിൽ”,ബിനീഷിന്റെ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്ത് പരിഹാസവുമായി ബിജെപി നേതാവ് അഡ്വക്കേറ്റ് എസ് സുരേഷ്.
“കമ്മ്യൂണിസ്റ്റ് നാശത്തിന്റെ നാൾവഴിയിൽ ചെങ്കൊടിക്ക് പുതിയ ദൗത്യം. ലാൽ സലാം!!!!??”,അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
മയക്കുമരുന്ന് കടത്തിന് ED അറസ്റ്റ് ചെയ്ത ; CPM സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണന്റെ മകനും ധീര സഖാവുമായ ബിനീഷ് കൊടിയേരി ചെങ്കൊടി ഉടുത്ത് AKG സെന്ററിൽ ( പ്രതിയുടെ FB പ്രൊഫൈൽ ചിത്രത്തിൽ നിന്ന്)
കമ്മ്യൂണിസ്റ്റ് നാശത്തിന്റെ നാൾവഴിയിൽ ചെങ്കൊടിക്ക് പുതിയ ദൗത്യം. ലാൽ സലാം!!!!??
https://www.facebook.com/394822307319014/posts/2101866849947876/
ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ബിനീഷ് കോടിയേരിയെ അറസറ്റ് ചെയ്തത്.ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. ഇങ്ങനെ പണം നല്കിയവരില് നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‍സി സംശയിക്കുന്നു.
Post Your Comments