തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കുമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ശിവശങ്കര്‍ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. ശിവശങ്കര്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ ന്യായീകരിച്ച് രംഗത്ത് വന്നിരുന്ന സ്വരാജ്, രാജേഷ്, റഹിം എന്നിവരുടെ അവകാശവാദങ്ങള്‍ എല്ലാം തകര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു.
എന്തൊരു പൊളിയായിരുന്നു സ്വരാജ്, രാജേഷ്, റഹിം ക്യാപ്‌സൂള്‍ ത്രയങ്ങളുടെ അവകാശവാദങ്ങള്‍, കേസ്സ് ഇല്ല, തെളിവ് ഇല്ല, അറസ്റ്റ് ഇല്ല, എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളും പരാജയപ്പെട്ടു, ശിവശങ്കരിന് ജാമ്യവും കിട്ടും, ഇപ്പോ എന്തായി ഇടത് ത്രയങ്ങളെ, നോക്കിക്കൊ അടുത്ത അറസ്റ്റ് ആരുടേതെന്ന് കാത്തിരുന്ന് കൗണ്ട് ടൗണ്‍ ആരംഭിച്ചൊളു, ആര്? എന്ന്? ഇത് മാത്രമെ ഇനി ഊഹിക്കേണ്ടതൊള്ളുവെന്ന് ഗോപാലകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.
ബി ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഒടുവില്‍ പിണറായിയുടെ പിടിവള്ളി പൊട്ടി, ശിവശങ്കരന്‍ അറസ്റ്റിലായി.ഹൊ, എന്തൊരു പൊളിയായിരുന്നു സ്വരാജ്, രാജേഷ്, റഹിം ക്യാപ്‌സൂള്‍ ത്രയങ്ങളുടെ അവകാശവാദങ്ങള്‍, കേസ്സ് ഇല്ല, തെളിവ് ഇല്ല, അറസ്റ്റ് ഇല്ല, എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളും പരാജയപ്പെട്ടു, ശിവശങ്കരിന് ജാമ്യവും കിട്ടും,,,,, ഇപ്പോ എന്തായി ഇടത് ത്രയങ്ങളെ,,,, നോക്കിക്കൊ അടുത്ത അറസ്റ്റ് ആരുടേതെന്ന് കാത്തിരുന്ന് കൗണ്ട് ടൗണ്‍ ആരംഭിച്ചൊളു,,,, ആര്? എന്ന് ?ഇത് മാത്രമെ ഇനി ഊഹിക്കേണ്ടതൊള്ളു. അവസാനം മാടമ്പി തമ്പുരാനും കേന്ദ്ര ഏജന്‍സിയുടെ മുന്‍പില്‍,, ക്ഷ,,,, വരക്കും വരപ്പിക്കും,,
Post Your Comments