Latest NewsIndiaNews

പ​രാ​തി​​ സര്‍ക്കാരിന്​ നല്‍കണം; ബി​ല്‍​കീ​സ്​ ബാ​നു​വി​നോ​ട്​ സു​പ്രീം​കോ​ട​തി

സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച താ​മ​സ​സ്​​ഥ​ല​വും ജോ​ലി​യും തൃ​പ്​​തി​ക​ര​മ​ല്ലെ​ന്നു​ കാ​ട്ടി​യാ​ണ്​ ബാ​നു വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ന്യൂ​ഡ​ല്‍​ഹി: ​പരാ​തി സര്‍ക്കാരിന്​ നല്‍കാന്‍ ബി​ല്‍​കീ​സ്​ ബാ​നു​വി​നോ​ട്​ സു​പ്രീം​കോ​ട​തി. ഗു​ജ​റാ​ത്ത്​ ക​ലാ​പ​കാ​ല​ത്ത്​ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ ബി​ല്‍​കീ​സ്​ ബാ​നു​വി​ന്​ പ​രാ​തി​ക​ള്‍​ക്ക്​ പ​രി​ഹാ​രം കാ​ണാ​ന്‍ സം​സ്​​ഥാ​ന അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഗു​ജ​റാ​ത്ത്​ സ​ര്‍​ക്കാ​ര്‍ വാ​ഗ്​​ദാ​നം​ചെ​യ്​​ത തൊ​ഴി​ല​വ​സ​ര​വും താ​മ​സ​സൗ​ക​ര്യ​വും നേ​ടിയെ​ടു​ക്കാ​ന്‍ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​നെ സ​മീ​പി​ക്ക​ണ​മെ​ന്ന്​ ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്.​എ. ബോ​ബ്ഡെ, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എ​സ്. ബൊ​പ​ണ്ണ, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ബാ​നു​വിന്റെ അ​ഭി​ഭാ​ഷ​ക ശോ​ഭ ഗു​പ്ത​യെ അ​റി​യി​ച്ചു.

Read Also: സി.ബി.ഐയെ നിയന്ത്രിക്കാനൊരുങ്ങി കേരളം; അംഗീകാരം നൽകി പോ​ളി​റ്റ് ​ബ്യൂ​റോ

എന്നാൽ കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ബി​ല്‍​കീ​സി​ന്​ 50 ല​ക്ഷം രൂ​പ​യും ജോ​ലി​യും ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന്​ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ര്‍ 12ന്​ ​ഗു​ജ​റാ​ത്ത്​ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച താ​മ​സ​സ്​​ഥ​ല​വും ജോ​ലി​യും തൃ​പ്​​തി​ക​ര​മ​ല്ലെ​ന്നു​ കാ​ട്ടി​യാ​ണ്​ ബാ​നു വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അതേസമയം കോ​ട​തി​നി​ര്‍​ദേ​ശ​പ്ര​കാ​രം കൃ​ത്യ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ബി​ല്‍​കീ​സ്​ ബാ​നു​വി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന്​ സ​ര്‍​ക്കാ​റി​നു​വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത നേ​ര​േ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button