![](/wp-content/uploads/2020/01/sanjay-rawat.jpg)
മുംബൈ: കോവിഡ് വ്യാപനത്തിന്റെ കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടത്തിയ നമസ്തേ ട്രംപ് പരിപാടിയാണെന്ന ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്. മുംബൈ, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായത് നമസ്തേ ട്രംപ് മൂലമാണ്. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചതിന്റെ പരിണിതഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: മലങ്കര ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും
ആയിരക്കണക്കിന് ആളുകളാണ് മോദിയും ട്രംപും ഉള്‍പ്പെട്ട റോഡ് ഷോ കാണാന്‍ എത്തിയിരുന്നത്. തുടർന്ന് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം പേരെ അഭിസംബോധന ചെയ്ത് ഇരുനേതാക്കളും സംസാരിച്ചിരുന്നു. കോവിഡിനെ തടയുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പോലും പരാജയപ്പെട്ടെന്നും റാവത്ത് ആരോപിച്ചു.
Post Your Comments