തിരുവനന്തപുരം : വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേസില്‍ നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ സമരവുമായി മുന്നോട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. വാളയാര്‍ കേസില്‍ പ്രതികളെ ജാമ്യത്തിലിറങ്ങാന്‍ മുഖ്യമന്ത്രി സഹായിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വാളയാറിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
54 ദിവസത്തിനിടയില്‍ ഒന്‍പതും പതിമൂന്നും വയസ്സ് മാത്രമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടില്‍ കയറി ഒരു കൂട്ടം ആളുകള്‍ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നിട്ട് മൂന്ന് വര്‍ഷമായി. നീതിക്ക് വേണ്ടി ആ മാതാപിതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. പ്രതികളെ സഹായിച്ച പോലീസ് ഏമാന് ഐ പി എസ് കൊടുത്ത് ആദരിച്ചു ഈ സര്‍ക്കാരെന്നും ശോഭാ കുറ്റപ്പെടുത്തി.
പ്രതികളെ അര്‍ദ്ധരാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കിയത് ‘അരിവാള്‍ പാര്‍ട്ടിക്കാരാണ്’ എന്ന് ആ അമ്മ എത്രയോ തവണ പറഞ്ഞു കഴിഞ്ഞു. എന്നിട്ടും വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തിലിറങ്ങാന്‍ നിങ്ങള്‍ സഹായിച്ചില്ലേ? വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം. കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നില്‍ നിങ്ങളുടെ മുട്ടിടിയ്ക്കുമെന്നും അവര്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
54 ദിവസത്തിനിടയില്‍ ഒന്‍പതും പതിമൂന്നും വയസ്സ് മാത്രമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടില്‍ കയറി ഒരു കൂട്ടം ആളുകള്‍ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നിട്ട് മൂന്ന് വര്‍ഷമായി. നീതിക്ക് വേണ്ടി ആ മാതാപിതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. പ്രതികളെ സഹായിച്ച പോലീസ് ഏമാന് ഐ പി എസ് കൊടുത്ത് ആദരിച്ചു ഈ സര്‍ക്കാര്‍. പ്രതിഭാഗം വക്കീലിന് കുറച്ച് കാലത്തേക്കെങ്കിലും ശിശു ക്ഷേമ കമ്മറ്റിയുടെ തലപ്പത്ത് സ്ഥാനരോഹണം. പ്രതികളെ അര്‍ദ്ധരാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കിയത് ‘അരിവാള്‍ പാര്‍ട്ടിക്കാരാണ്’ എന്ന് ആ അമ്മ എത്രയോ തവണ പറഞു കഴിഞ്ഞു. എന്നിട്ടും വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തിലിറങ്ങാന്‍ നിങ്ങള്‍ സഹായിച്ചില്ലേ? വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം. കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നില്‍ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റര്‍ പിണറായി. നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലില്‍ കൂടെയുണ്ടാകും.
Post Your Comments