ഇസ്ലാമാബാദ് : കഴുത്തറുത്ത് കൊന്നിട്ട് ഇസ്ലാമോ ഫോബിയ പാടില്ലെന്നത് വിചിത്ര വാദം ; അവര്‍ക്ക് എന്തും ആകാമെന്നോ ? യൂറോപ്പിനെതിരെ കൈക്കോര്‍ക്കാന്‍ പാകിസ്താന്റെ ആഹ്വാനം. ലോകരാജ്യങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് പാകിസ്ഥാന് യൂറോപ്യന്‍ യൂണിയനെതിരെ തിരിഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ ഇസ്ലാമോഫോബിയയ്ക്കെതിരെ ഒന്നിക്കാനാണ് ഇമ്രാന് ഖാന്റെ പുതിയ ആഹ്വാനം. ഫ്രാന്‍സിലെ സംഭവത്തെ മുതലെടുത്ത് ആഗോള തലത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് പാകിസ്താന് ശ്രമിക്കുന്നതെന്നാണ് അടുത്തിടെയായുള്ള ഇമ്രാന്‍ഖാന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത്.
Read Also : ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സിന് പിന്തുണയുമായി ലോകരാജ്യങ്ങൾ
ഇസ്ലാമോഫോബിയയ്ക്കെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇമ്രാന്ഖാന് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇസ്ലാമാഫോബിയ വര്‍ദ്ധിച്ചതിനാല്‍ പശ്ചിമ രാജ്യങ്ങള്‍ പ്രധാനമായും യൂറോപ്പ് പ്രവാചക നിന്ദയിലൂടെ തങ്ങളുടെ മതത്തെ ആക്രമിക്കുകയാണെന്ന് ഇമ്രാന്ഖാന് കത്തില്‍ പറയുന്നു. മതമൗലികവാദത്തിന്റെയും, വെറുപ്പിന്റെയും ശൃംഖല തകര്‍ക്കേണ്ടത് ഇസ്ലാമിക രാജ്യങ്ങളുടെ കടമയാണെന്നും വ്യക്തമാക്കുന്നുണ്ട്.
ഇസ്ലാമിക ഇതര നേതൃത്വങ്ങളോട് വിശുദ്ധ ഗ്രന്ഥങ്ങളായ ഖുറാനോടും, പ്രവാചകനോടും മുസ്ലീങ്ങള്‍ക്കുള്ള സ്നേഹവും, ബഹുമാനവും ബോദ്ധ്യപ്പെടുത്തി കൊടുക്കണമെന്നും കത്തില്‍ ആഹ്വാനമുണ്ട്. ഇസ്ലാം, ക്രിസ്ത്യന്‍,ജൂത പ്രവാചകന്മാരോടുള്ള നിന്ദ അംഗീകരിക്കാനാകില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം ചൈനയിലെ ന്യൂനപക്ഷങ്ങളായ ഉയിഗുര്‍ മുസ്ലീങ്ങളുടെ പ്രശ്നങ്ങളെ വിഴുങ്ങിക്കൊണ്ടായിരുന്നു ഇമ്രാന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തത്. കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ കടുത്ത ദുരിതമാണ് ചൈനയിലെ ഉയിഗുര്‍ മുസ്ലീങ്ങള്‍ അനുഭവിക്കുന്നത്. എന്നാല്‍ ഇതിനെതിരെയോ, സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചോ പാക് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments