![](/wp-content/uploads/2020/10/old-man.jpg)
പാലക്കാട്: പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടത്തെ മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശി ബാലകൃഷണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ ആണ് സംഭവം. പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്.
read also: അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ പിണറായി രാജിവയ്‌ക്കണമെന്ന് രമേശ് ചെന്നിത്തല
ഇന്നലെ രാത്രി നടന്ന വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ബാലകൃഷ്ണന്‍ നായര്‍ ചന്ദ്രദാസനെ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാലകൃഷ്ണന്‍ നായരെ വിശദമായി ചോദ്യം ചെയ്യും.
Post Your Comments