Latest NewsKeralaIndia

അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ പിണറായി രാജിവയ്‌ക്കണമെന്ന് രമേശ് ചെന്നിത്തല

എം.എല്‍.എമാര്‍ക്ക് പോലും കയറാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലുളളത്.

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റോടു കൂടി സ്വര്‍ണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ ഒരു രോഗലക്ഷണം മാത്രമാണ്, മുഖ്യമന്ത്രിയാണ് രോഗം. മുഖ്യമന്ത്രി ഇനിയും കടിച്ചുതൂങ്ങാതെ അധികാരത്തില്‍ നിന്ന് രാജിവച്ച്‌ ഒഴിയണം.

രാജിവച്ച്‌ മുഖ്യമന്ത്രി നിയമത്തിന് കീഴടങ്ങണം. ഈ അറസ്റ്റോട് കൂടി പ്രതിപക്ഷം കേരളത്തില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ അപമാനിതനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്‌തു കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്.

read also; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

ഓരോ അഴിമതിയുടെയും പ്രഭവകേന്ദ്രം ഏതാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. അഴിമതി ചെയ്‌തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌താല്‍ മാത്രമേ വസ്‌തുതകള്‍ പുറത്തുവരികയുളളൂവെന്നും ചെന്നിത്തല വ്യക്തമാക്കി. എം.എല്‍.എമാര്‍ക്ക് പോലും കയറാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലുളളത്.

എന്നാല്‍ എല്ലാ കളളക്കടത്തുകാരും അവിടെ കയറിയിറങ്ങി. ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button