കോവിഡ് ബാധിച്ചവര്‍ക്ക് പ്രതിരോധ ശേഷി വര്‍ധനയില്ലെന്ന് പഠനം. വൈറസ് ബാധിച്ചവരുടെ ശരീരത്തിലെ ആന്റിബോഡികള്‍ പെട്ടെന്ന് ദുര്‍ബലമായതായി ലണ്ടനിലെ ഇംപീരിയല്‍ കോളജ് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ 3.65 ലക്ഷം ആളുകള്‍ക്കിടയിലാണ് പരീക്ഷണം നടത്തിയത്.
തണുപ്പുകാലങ്ങളില്‍ സാധാരണയായി ജലദോഷപ്പനികള്ക്ക് കാരണമാവുന്ന കൊറോണ വൈറസുകള്‍ ആറു മുതല്‍ 12 മാസങ്ങള്‍ക്കകം വീണ്ടും ബാധിക്കാറുണ്ട്. ലോകത്തിെന്റ ഉറക്കം കെടുത്തുന്ന കോവിഡ്-19 വൈറസിനോടും സമാന രീതിയിലാണ് ശരീരം പ്രതികരിക്കുന്നത് എന്ന് സംശയിക്കുന്നതായി ഗവേഷണ സംഘത്തിലെ പ്രഫ. വെന്‍ഡി ബാര്‍ക്ലേ പറയുന്നു.
Post Your Comments