KeralaLatest NewsNews

രണ്ടു രൂപയ്ക്ക് മുട്ട, പത്ത് രൂപയ്ക്ക് പാല്‍, യഥാര്‍ത്ഥ വിലയുടെ പകുതി വിലയ്ക്ക് അരി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍… 220 രൂപയുടെ വെളിച്ചെണ്ണയ്ക്ക് 95 മാത്രം…. എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത് ഇത് കേരളത്തില്‍ തന്നെ

കൊച്ചി : രണ്ടു രൂപയ്ക്ക് മുട്ട, പത്ത് രൂപയ്ക്ക് പാല്‍, യഥാര്‍ത്ഥ വിലയുടെ പകുതി വിലയ്ക്ക് അരി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍… 220 രൂപയുടെ വെളിച്ചെണ്ണയ്ക്ക് 95 മാത്രം…. എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഈ സംരംഭം ഇത് കേരളത്തില്‍ തന്നെ . എറണാകുളം ജില്ലയിലെ കിഴക്കമ്പലത്താണ് ആരെയും അത്ഭുതപ്പെടുത്തുന്ന വിലനിലവാരം. ഇപ്പോള്‍ ഉള്ളി വിലയെ പിടിച്ചു കെട്ടാന്‍ കിഴക്കമ്പലത്ത് സഹകരണ സൂപ്പര്‍ മാര്‍ക്കറ്റ് വരുന്നു. 20 രൂപയ്ക്ക് സവാള വിറ്റഴിക്കാനാണ് പദ്ധതി. വിപണിയില്‍ 75 രൂപയാണ് വില. മഹാരാഷ്ട്ര, കര്‍ണാടക മൊത്ത വിതരണ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ടെടുത്ത് ഇടനിലക്കാരില്ലാതെയാണ് കച്ചവടം. സംഭരണം നടക്കുകയാണിപ്പോള്‍. ഹോര്‍ട്ടി കോര്‍പ്പു പോലും 45 രൂപയ്ക്കാണ് സവാള വില്പന.

Read Also : വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം’; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

ഇതോടൊപ്പം രണ്ടു രൂപയ്ക്ക് മുട്ട, പത്ത് രൂപയ്ക്ക് പാല്‍, 190 രൂപയ്ക്ക് അരി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ പകുതി വിലയ്ക്ക് നല്കാനാണ് തീരുമാനമെന്ന് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബാബു സെയ്താലി പറഞ്ഞു. ഇന്ദിരാജി ചാരിറ്റബിള്‍ സൊസൈറ്റിയും കിഴക്കമ്പലം സര്‍വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി.
വിപണിവില സൊസൈറ്റി വില ബ്രാക്കറ്റില്‍

അരി- 395 (198)

വെളിച്ചെണ്ണ- 220 (95)

പഞ്ചസാര- 40 (20)

മുളക്, മല്ലി, മഞ്ഞള്‍ പൊടികള്‍ പയര്‍, പരിപ്പ് വര്‍ഗങ്ങള്‍ക്ക് വിപണി വിലയില്‍ 50 ശതമാനം സബ്‌സിഡി നല്കും.രണ്ടാം ഘട്ടത്തില്‍ ഹോം ഡെലിവറി സംവിധാനവുമൊരുക്കും.

19 വാര്‍ഡുകളില്‍പെട്ട ചാരി?റ്റബിള്‍ സൊസൈ?റ്റിയില്‍ അംഗങ്ങളായവര്‍ക്കാണ് ആനൂകൂല്യം. അംഗത്വം സൗജന്യമാണ്. 5000 പേരെയാണ് പ്രതീക്ഷിക്കുന്നത്. റേഷന്‍ കാര്‍ഡുമായെത്തി അംഗങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാം. 2500 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ജനറല്‍ സെക്രട്ടറി സജി പോള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button