ജിമെയിലിൽ നിരവധി മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, വെബ് ബ്രൗസറിലെ ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഈ ഫീച്ചറിലൂടെ, ഉപയോക്താക്കൾക്ക് ഡൊമെയ്നിനകത്തും, പുറത്തും എൻക്രിപ്റ്റ് ചെയ്ത ഇമെയിലുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നതാണ്. ഗൂഗിളിന്റെ ബ്ലോക്ക് പോസ്റ്റിലൂടെയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
ഇത്തവണ ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന പേരിലുള്ള പുതിയ ഫീച്ചറിനും രൂപം നൽകുന്നുണ്ട്. ഇതിലൂടെ ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും, മറ്റു വിവരങ്ങളും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റാനുള്ള അവസരമാണ് ലഭിക്കുക. ഈ ഫീച്ചർ ഉപയോക്താക്കളുടെ ഡാറ്റയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാനും സഹായിക്കുന്നതാണ്. നിലവിൽ, ഈ ഫീച്ചർ ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഗൂഗിൾ മീറ്റ് എന്നിവയിൽ ലഭ്യമാണ്.
Also Read: നഷ്ടം നികത്തി സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
Post Your Comments