പാരീസ് :കാര്‍ട്ടൂണ്‍ വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് തുര്‍ക്കി രംഗത്തുവന്നതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. മുസ്ലീങ്ങളോടും ഇസ്ലാമിനും നേരെയുള്ള ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണിന്റെ സമീപനം മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്നാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദുഗാന്‍ പറഞ്ഞത്. ഇതിനെതിരെ ജര്‍മനിയും ഇറ്റലിയും നെതര്‍ലന്‍ഡ്സും ഗ്രീസും സൈപ്രസും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
Read Also :യാത്രക്കാർക്ക് കോവിഡ് ; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും താത്കാലിക വിലക്ക്
യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള തുര്‍ക്കിയുടെ ശ്രമങ്ങളെ പിന്നോട്ടടിക്കുന്നതാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദുഗാന്റെ പ്രസ്താവനയെന്ന് യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തി.
“ഏതെങ്കിലും അംഗരാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്, മാത്രമല്ല തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇത് കൂടുതല്‍ അകറ്റുകയും ചെയ്യും,” യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു.
1987 ല്‍ തുര്‍ക്കി അന്നത്തെ യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റിയില്‍ ചേരാന്‍ അപേക്ഷിക്കുകയും 2005 ല്‍ യൂറോപ്യന്‍ യൂണിയനുമായി ഔപചാരിക ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു, എന്നാല്‍ പുതിയ നിലപാടിനെ തുടര്‍ന്ന് തുര്‍ക്കിയ്ക്ക് അംഗത്വം ലഭിക്കുന്നതിന്റെ സാദ്ധ്യത വിരളമായി.ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിന് ജര്‍മ്മനിയുടെ പിന്തുണ നല്‍കുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു.
Post Your Comments