COVID 19Latest NewsKeralaNews

കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കുടുംബത്തിന് കൈമാറിയതായി പരാതി

കൊച്ചി : കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കുടുംബത്തിന് കൈമാറിയതായി പരാതി . കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. സംസകാര ചടങ്ങുകള്‍ക്കായി മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കള്‍ പള്ളി സെമിത്തേരിയിലെത്തിച്ചത്.

Read Also : സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് 

കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ (42) മൃതദേഹമാണ് പെട്ടിയില്‍ ഇല്ലെന്ന് പള്ളി സെമിത്തേരിയില്‍ വെച്ച്‌ ബന്ധുക്കള്‍ മനസിലാക്കിയത്. ഇന്നലെയാണ് പ്രിന്‍സ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചയ്ക്ക് ഇടയാക്കിയത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button