Latest NewsKeralaNews

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകകസര്‍ത്തുകളൊക്കെ ഇപ്പോള്‍ എവിടെപ്പോയി… നാവനങ്ങുന്നില്ലേ മുഖ്യമന്ത്രി അങ്ങേയ്ക്ക്… ശിവശങ്കരന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം; ‘ശിവശങ്കരന്‍ രോഗലക്ഷണം മാത്രം….. എന്നാല്‍ രോഗം പിണറായി വിജയന്… അവിടെ നടന്നത് തീവെട്ടിക്കൊള്ളയും ശിവശങ്കറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്.മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്.ശിവശങ്കരന്‍ ഇതിലെ ഒരു കണ്ണി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Read Also : സ്വര്‍ണ്ണക്കടത്ത്​ കേസ്​ : എം ശിവശങ്കര്‍ അറസ്റ്റില്‍

കോവിഡ് കാലം പോലും മോഷണത്തിന്റെ സുവര്‍ണാവസരമാക്കി മാറ്റിയ ഈ സംഘത്തില്‍ പ്രതികള്‍ ഇനിയുമുണ്ടാകും. ശിവശങ്കരന്‍ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തല സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

നാലു വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫിസിനെ ഭരിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ ഒടുവില്‍ അറസ്റ്റിലായി. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണ്. മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്. മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ശിവശങ്കരന്‍ ഇതിലെ ഒരു കണ്ണി മാത്രമാണ്.

കോവിഡ് കാലം പോലും മോഷണത്തിന്റെ സുവര്‍ണാവസരമാക്കി മാറ്റിയ ഈ സംഘത്തില്‍ പ്രതികള്‍ ഇനിയുമുണ്ടാകും. ശിവശങ്കരന്‍ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്.

കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യം. കേരളത്തെ നാണംകെടുത്തുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല.

എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ഇഡി; അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ച കേസില്‍

ശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തു

ഇത് വെറും കണ്ണില്‍പൊടിയിടലാകരുത്; അങ്കി ദാസിന്റെ രാജി.. ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button