വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നവരോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മുസ്ലീം മതസ്ഥര്‍ക്ക് ഇന്ത്യ ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് മുസ്ലീം ജനസംഖ്യ ഇന്ത്യയില്‍ വര്‍ധിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി ചോദിക്കുന്നു. ഇന്ത്യയില്‍ മുസ്ലീം ജനത പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ അവരുടെ സാധാരണ ജീവിതമാണ് തുടുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുസ്ലീം ജനസംഖ്യ രാജ്യത്ത് വര്‍ധിക്കുകയാണ് ചെയ്തതെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
Read Also: മയക്കുമരുന്ന് വേട്ട: റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു യുവാക്കൾ അറസ്റ്റിൽ
മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. നേരിട്ട് ഇന്ത്യ സന്ദര്‍ശിക്കുകയോ സത്യം തിരിച്ചറിയുകയോ ചെയ്യാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
‘ഇന്ത്യയില്‍ നിക്ഷേപം ഇറക്കാന്‍ താല്പര്യമുള്ളവരോട് പറയുവാനുള്ളത് ഇത്തരം റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കാതെ, ഇന്ത്യയില്‍ സംഭവിക്കുന്നത് എന്താണെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കണമെന്നാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇന്ത്യയില്‍ വന്ന് എല്ലാ സ്ഥലങ്ങളിലും സന്ദര്‍ശിച്ച് അവര്‍ ഉന്നയിക്കുന്ന ആരോപണം തെളിയിക്കണം’ നിര്‍മലാ സീതാരമന്‍ പറഞ്ഞു.
Post Your Comments