Latest NewsNewsInternational

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപ്പറയില്ല; മതഭ്രാന്തും വിഘടനവാദം അനുവദിക്കില്ല; ലോകത്തോട് നിലപാട് വ്യക്തമാക്കി ഇമ്മാനുവേല്‍ മാക്രോണ്‍

പാരീസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപ്പറയില്ല; മതഭ്രാന്തും വിഘടനവാദം അനുവദിക്കില്ല; ലോകത്തോട് നിലപാട് വ്യക്തമാക്കി ഇമ്മാനുവേല്‍ മാക്രോണ്‍. ഇതിന്റെ പേരില്‍ രാജ്യത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം ഉപയോഗിച്ച് ക്ലാസ് എടുത്ത അധ്യാപകന്‍ സാമുവല്‍ പാറ്റിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് രാജ്യത്തെ അപമാനകരമായ സംഭവമാണ്. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപറയില്ലെന്ന് മാക്രോണ്‍ പറഞ്ഞു. രാജ്യത്ത് വിഘടനവാദം അനുവദിക്കില്ലെന്നും നിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ ഫ്രാന്‍സ് തയ്യാറല്ലെന്നും അദേഹം പറഞ്ഞു.

Read Also : കൈമുട്ടുകള്‍ കൂട്ടിമുട്ടിച്ച് അഭിവാദ്യം ചെയ‌്ത് അജിത് ഡോവലും മൈക്ക് പോംപിയോയും: ചിത്രങ്ങൾ വൈറൽ

ഫ്രാന്‍സ് അഭിപ്രായ സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി നിലകൊള്ളുന്ന രാജ്യമാണ്. ഇതിനെയാണ് ചിലര്‍ തെറ്റായി അവതരിപ്പിക്കുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യവകുപ്പും വ്യക്തമാക്കി.

ഫ്രാന്‍സിന്റെ നിലപാടുകള്‍ ഏകാധിപത്യങ്ങള്‍ക്കും മതഭ്രാന്തിനും എതിരാണ്. ആ നിലപാട് തുടരുമെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കി. വിദ്വേഷ പ്രചാരണം ഒരിക്കലും ഫ്രാന്‍സ് സ്വീകരിക്കില്ല. യുക്തിസഹമായ സംവാദത്തെ എപ്പോഴും ഞങ്ങള്‍ പിന്തുണയ്ക്കും. മനുഷ്യന്റെ അന്തസ്സും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്നും അദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button