മീശ മാധവന് എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേയ്ക്ക് എത്തിയ മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകര്‍ക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഫിറ്റിനസ് സംബന്ധിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന എപ്പിസോഡിലാണ് താരം ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്. ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നുംറിമി. ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാന്‍ പ്രചോദനം തന്നത് ഭാവനയാണെന്ന് ഗായിക തുറന്നുപറയുന്നു.
read also:കശ്മീരില്‍ ഫറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തിയുടെ വീടുകള്‍ക്ക് പുറത്ത് മുദ്രാവാക്യം മുഴക്കി ബി.ജെ.പി
തന്നെ ഏറ്റവും കൂടുതല്‍ മോട്ടിവേറ്റ് ചെയ്യുന്നതും തനിക്ക് ഡയറ്റ് ചെയ്യാന്‍ ഉള്ള ഉപദേശങ്ങള്‍ നല്‍കുന്നതും എത്രെ ഗ്ലാസ് വെള്ളം കുടിക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ പറയുന്നതും ഭാവന ആണ് എന്നും തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് എന്നും റിമി പറയുന്നു. ഞങ്ങള്‍ എന്നും വിളിക്കും പരസ്പരം ഡയറ്റ് ചെയ്യുന്ന വിഷയങ്ങള്‍ സംസാരിക്കും. വര്‍ക്ക് ഔട്ട് ചെയ്യണമടി. നീ ഇങ്ങനെ ഗുണ്ടുമണിയായിട്ട് അല്ലെങ്കില്‍ ഉരുണ്ടുകളിച്ച് ഇരുന്നാല്‍ പോരാ. ഞാന്‍ ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം മിനിമം കുടിക്കാറുണ്ട്. ബോട്ടിലില്‍ കുടിക്കുമ്ബോള്‍ അത് അറിയാന്‍ പറ്റുമെന്നും റിമി പറഞ്ഞു. തന്റെ യൂട്യൂബ് ചാനല്‍ വഴി ആണ് റിമിയുടെ പ്രതികരണം.
Post Your Comments