ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ കയറിക്കൂടിയിരിക്കുന്നത് പാവപ്പെട്ട കൃഷിക്കാരെന്ന വ്യജേനെ അനര്‍ഹര്‍. അനര്‍ഹരെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി കേന്ദ്രം. 2018 ഡിസംബര്‍ മാസത്തില്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രാധമിക പരിശോധനയില്‍ 12 ലക്ഷത്തോളം ഉപഭോക്താക്കള്‍ ആകെ ഉപഭോക്താക്കളുടെ നാല് ശതമാനം പേര്‍ വ്യാജമാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം കണ്ടെത്തി. ചിലയിടങ്ങളില്‍ പദ്ധതിക്ക് അപേക്ഷിക്കാത്തവരെ പോലും ഉപഭോക്താക്കളായി ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തി.
പത്ത് കോടിയോളം പേര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് മുന്‍പ് നടത്തിയ കണ്ടെത്തല്‍ ഇതില്‍ 40 ലക്ഷത്തോളം പേരെങ്കിലും വ്യാജമായിരിക്കുമെന്നാണ് കൃഷിമന്ത്രാലയത്തിന്റെ അടുത്തകാലത്ത് നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. ഇത്രപേര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കിയതിലൂടെ സര്‍ക്കാരിന് 2400 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കുകൂട്ടല്‍.
ഏറ്റവുമധികം വ്യാജന്മാരുളള സംസ്ഥാനം ആസാം ആണ്. 2020-21 സാമ്ബത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 10,45,31,343 പേരാണ് രാജ്യത്ത് സ്‌കീമില്‍ അംഗമായത്. ഇതില്‍ 12,42,926 പേരുടെ വിവരങ്ങള്‍ പരിശോധനാ വിധേയമാക്കി. ഇതില്‍ 11,84,902 പേര്‍ യോഗ്യരായി കണ്ടെത്തി. 50,654 പേര്‍ വ്യാജമാണെന്ന് കണ്ടെത്തി. 16 ശതമാനം അപേക്ഷകരും വ്യാജമായ അസാമില്‍ ആണ് ഏറ്റവുമധികം വ്യാജന്മാര്‍. 26019 പേരാണിത്. ആകെ 1.61 ലക്ഷം പേരാണ് പദ്ധതിയില്‍ അപേക്ഷിച്ചത്. ആന്ധ്രയില്‍ 2.24 ലക്ഷം അപേക്ഷകരില്‍ 12,291 പേര്‍ വ്യാജമാണ്. മഹാരാഷ്ട്രയില്‍ 1.64 പേരില്‍ 2450 പേര്‍ വ്യാജമാണ്. ഒഡീഷയില്‍ 70,990 അപേക്ഷകരില്‍ 6676 പേര്‍ ആരെന്ന് കണ്ടെത്തിയില്ല. എന്നാല്‍ തമിഴ്നാട്ടില്‍ 1.51 ലക്ഷം പേരില്‍ 477 പേര്‍ മാത്രമാണ് വ്യാജന്മാര്‍.
മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒഴികെ വിവിധ വലിയ സംസ്ഥാനങ്ങളില്‍ പദ്ധതി പരിശോധനകള്‍ക്ക് കൃഷിമന്ത്രാലയം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തരം വലിയ സംസ്ഥാനങ്ങളിലൊന്ന് ഉത്തര്‍പ്രദേശ് ആണ്. 7.6 ലക്ഷം പദ്ധതി ഉപഭോക്താക്കളാണ് ഇവിടെയുളളത്. ബീഹാറിലും പശ്ചിമ ബംഗാളിലും ഇത് 1.35 ആണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കെടുത്താല്‍ 14ഓളം ഇടങ്ങളില്‍ മാത്രമേ ഭാഗികമായോ പൂര്‍ണമായോ പദ്ധതി പരിശോധന നടത്തിയിട്ടുള്ളു. കൊവിഡ് രോഗത്തോട് പൊരുതുന്ന സമയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് പദ്ധതിയോട് പൂര്‍ണ ശ്രദ്ധ നല്‍കാന്‍ കഴിയുന്നില്ല. ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിലവില്‍ പദ്ധതിവിഹിതം വിതരണം ചെയ്യുന്നതിന്റെ ചുമതല. 100 ശതമാനം കേന്ദ്രം നല്‍കുന്ന ധനസഹായമാണിത്. പദ്ധതി ഗുണഭോക്താക്കളെ ചേര്‍ക്കുന്നത് സംസ്ഥാനങ്ങളുടെ ചുമതലയായതിനാല്‍ നഷ്ടമായ തുക തിരികെ പിരിച്ചെടുത്ത് നല്‍കേണ്ടതും സംസ്ഥാനങ്ങളാണ് എന്നാണ് കേന്ദ്രനിലപാട്.
രണ്ട് ഹെക്ടര്‍ വരെ ഭൂമി സ്വന്തമായുളള കൃഷിക്കാരെ സഹായിക്കാനാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്. എല്ലാ കൃഷിക്കാരിലും പദ്ധതി എത്തിക്കുമെന്ന് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ 14.5 കോടി ജനങ്ങളിലേക്ക് പദ്ധതി എത്തിച്ചു. എന്നാല്‍ നിലവില്‍ സ്‌കീം ലഭ്യമായിരിക്കുന്നത് 11.17 കോടി പേര്‍ക്കാണ്. 218-19ല്‍ 9 കോടി പേര്‍ക്ക് ഗുണം ലഭിക്കാന്‍ ആരംഭിച്ച പദ്ധതിയില്‍ 3.15 കോടി പേര്‍ ചേര്‍ന്നിരുന്നു.
സര്‍ക്കാരുമായി ബന്ധമുളളവരോ, ഉദ്യോഗസ്ഥര്‍ക്കോ, ജനപ്രതിനിധികളുളള കര്‍ഷക കുടുംബങ്ങള്‍ക്കോ, കഴിഞ്ഞ വര്‍ഷം ഇന്‍കംടാക്സ് നല്‍കിയവര്‍ക്കോ പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയില്ല. പല യോഗ്യരായവരും പദ്ധതിയില്‍ നിന്ന് പുറത്തുപോയതായും വിദഗ്ധര്‍ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments