ന്യൂഡല്‍ഹി : രാജ്യത്ത് അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടി; പുതിയ ഇളവുകള്‍ പ്രഖ്യാപിക്കാതെ കേന്ദ്രം . അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങളുടെ സമയ പരിധിയാണ് നവംബര്‍ 30 വരെ നീട്ടിയത്. ഇതുപ്രകാരം കായിക ആവശ്യങ്ങള്‍ക്കുള്ള നീന്തല്‍ കുളങ്ങള്‍, സിനിമാ തിയ്യേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കും. നിയന്ത്രണത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also : ചൈനയ്ക്ക് തിരിച്ചടിയായി ബെക്ക സൈനിക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും
പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഏകദേശം എല്ലാ പ്രധാന മേഖലകളിലും പ്രവര്‍ത്തനം അനുവദിച്ചിരുന്നു. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണില്‍ കടുത്ത നിയന്ത്രണം തുടരും. മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താത്ത പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മെട്രോ റെയില്‍ സര്‍വീസ് നടത്താം. ഷോപ്പിങ് മാളുകള്‍, ഹോട്ടല്‍, റസ്റ്ററന്റ്, മത കേന്ദ്രങ്ങള്‍, യോഗ പരിശീലന കേന്ദ്രം, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവ അനുവദിക്കും. അതേസമയം, സ്‌കൂള്‍, കോച്ചിങ് സെന്ററുകള്‍, 100 പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന ചടങ്ങുകള്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മാസ്‌ക് ധരിക്കണം, ശുചിത്വം പാലിക്കണം, ആറടി അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും രോഗ വ്യാപനം തടയാന്‍ ഇത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കേണ്ടത് ജില്ലാ ഭരണകൂടങ്ങളാണ്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും. അവശ്യ സര്‍വീസ് മാത്രമേ അനുവദിക്കൂ.
Post Your Comments