ആഗ്ര: താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു. കാവിക്കൊടിയുമായി താജ്മഹലിനുള്ളില്‍ പ്രവേശിച്ചാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രതിഷേധമുയര്‍ത്തിയത്.
Read Also : പോര് കോഴിയുടെ ആക്രമണത്തില്‍ റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് ഗൗരവ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താജ്മഹലിനുള്ളില്‍ പ്രവേശിച്ച് ശിവ സ്തുതികള്‍ പാടുകയും കാവിക്കൊടി വീശുകയും ചെയ്തത്. താജ്മഹല്‍ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്നും ഇത് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും ഠാക്കൂര്‍ പറഞ്ഞു. അത് വരെ സമരം തുടരുമെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
താജ് മഹല്‍ പണികഴിപ്പിച്ചത് മുസ്ലീങ്ങള്‍ അല്ലെന്നും. താജ് മഹല്‍ എന്ന് വിളിക്കപ്പെടുന്ന പാലസ് ജയസിംഹ രാജാവില്‍ നിന്ന് താന്‍ വാങ്ങിയതാണെന്ന് ഷാജഹാന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ടെന്നും നേരത്തെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ ഉറക്കം നടിച്ചാല്‍ ഭൂരിഭാഗം വീടുകളും മസ്ജിദുകളായി നാമകരണം ചെയ്യപ്പെടുമെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.
Post Your Comments