MollywoodLatest NewsNewsEntertainment

77ലേറെ ആളുകളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തു മുങ്ങി, പാലക്കാട്ടെ ഒളിസങ്കേതത്തില്‍ നിന്നും ആഷിഖ് അബു ചിത്രമായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയുടെ നിര്‍മ്മാതാവ് ലുക്‌സാം സദാനന്ദൻ പോലീസ് പിടിയിൽ

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബുവിന്റെ ആദ്യ സിനിമ ശ്രദ്ധ നേടിയിരുന്നു. വലിയ വിജയം സ്വന്തമാക്കിയ ഈ സിനിമയുടെ നിര്‍മ്മാതാവ് ലുക്‌സാം എന്ന നിര്‍മ്മാണ കമ്ബനിയുടെ ഉടമയായ സദാനന്ദന്‍ രംഗോരത്ത് തട്ടിപ്പിന് അറസ്റ്റിൽ. ബംഗളുരു പൊലീസ് ആണ് സിനിമാ മോഹികളായ ചെറുപ്പക്കാരെയും പണം മുടക്കാന്‍ ആഗ്രഹിക്കുന്നവരെയും കബളിപ്പിച്ചു കോടികള്‍ തട്ടിയെടുത്ത കേസിൽ സദാനന്ദന്‍ രംഗോരത്തിനെ അറസ്റ്റു ചെയ്തത്.

പാലക്കാട്ടെ ഒളിസങ്കേതത്തില്‍ നിന്നുമാണ് പൊലീസ് ഇയാളെ പിടിച്ചത്. 77ലേറെ ആളുകളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തു മുങ്ങി നടക്കുകയായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. സാള്‍ട്ട് ആന്‍ഡ് പെപ്പറിന് പുറമേ സിദ്ധാർഥ് ഭരതൻ ഒരുക്കിയ നിദ്രയും നിര്‍മ്മിച്ച സദാനന്ദന്‍ സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. സിനിമയിലെ ഈ അഡ്രസ് ഉപയോഗിച്ചു കൊണ്ടു പണം തട്ടിപ്പു പതിവാക്കുകയായിരുന്നു ലുക്‌സാം സദാനന്ദന്‍. രണ്ട് സിനിമ നിര്‍മ്മിച്ച ശേഷം ഈ സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചു കൊണ്ട് സിനിമ മോഹമുള്ളവരെ വലയില്‍ ആക്കിയാണ് സദാനന്ദന്‍ പണം തട്ടിപ്പു നടത്തിയത്.

read also:‘ഞാനൊരു വലിയ സംഭവമാണേ’ എന്ന ഒരു ഭാവം; സഹിക്കാന്‍ പറ്റാത്തതായി തോന്നുന്ന ജാഡ മഡോണയുടേതാണ്. കഥാപാത്രമായി മാറാന്‍ പോലും ആ നടിയ്ക്ക് കഴിയുന്നില്ല

ബംഗളുരുവിലെ മലയാളി യുവാവ് രതീഷ് കൃഷ്ണന്‍ എന്നയാളാണ് സദാനന്ദന്റെ തട്ടിപ്പുകള്‍ അക്കമിട്ടു നിരത്തികൊണ്ട് ആദ്യം രംഗത്തുവന്നത്. നാല് ലക്ഷത്തിലേറെ രൂപയാണ് രതീഷിന് നഷ്ടമായത്. രതീഷ് തന്റെ അനുഭവം തുറന്നു പറഞ്ഞതോടെ നിരവധി പേര്‍ ഇയാളെ സൂക്ഷിക്കണം എന്ന അഭിപ്രായം പങ്കുവെച്ചു ആഷിഖ് അബുവും സിദ്ധാര്‍ത്ഥ് ഭരതനും ഇക്കാര്യം സോഷ്യല്‍ മീഡീയയിലൂടെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഈ മുന്നറിയിപ്പുകള്‍ ശ്രദ്ധയില്‍ പെടാത്തവരാണ് കെണിയില്‍ വീണത്. സദാനന്ദന്‍ അറസ്റ്റിലായെന്ന വിവരം പുറത്തുവന്നതോടെ നിരവധി ആളുകള്‍ പരാതിയുമായി ബംഗളുരൂ പൊലീസിനെ സമീപിച്ചിട്ടുണ്ട്. കോടികളാണ് പലര്‍ക്കും സദാനന്ദന്‍ കൊടുക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button