ന്യഡല്‍ഹി : ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ലെന്ന് തെളിയിച്ചതിനാൽ കോണ്‍ഗ്രസ്സ് സര്‍ക്കാരിൽ നിന്നും ക്രൂരമായ അപമാനം ഏല്‍ക്കേണ്ടിവന്നതായി മുൻ സി.ബി.ഐ മേധാവി ആര്‍.കെ.രാഘവൻ. തന്റെ ആത്മകഥയിലെ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് രാഘവന്‍ കോണ്‍ഗ്രസ്സിന്റെ മോദി വേട്ടയുടെ ക്രൂരമുഖങ്ങള്‍ വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തന്നെ നിരന്തരം വേട്ടയാടുകയും അപമാനിക്കുകയും ചെയ്തു. എനിക്കെതിരെ നിരന്തരമായ പരാതികള്‍ അവര്‍ പടച്ചുവിട്ടുകൊണ്ടിരുന്നു. മുഖ്യമന്ത്രി നിരപരാധിയാണെന്ന് കണ്ടെത്തിയതിനാണ് അവര്‍ക്ക് എന്നോട് വിരോധമായത്. കേന്ദ്രം ഭരിക്കുകയായിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ എന്റെ ടെലഫോണ്‍ സംഭാഷങ്ങളും നിരന്തരം ചോര്‍ത്തി.മോദിക്കെതിരെ ഒന്നും കണ്ടെത്താനാകാത്തതിന്റെ നിരാശയിലായിരുന്നു അവര്‍ രാഘവന്‍ വെളിപ്പെടുത്തി.
സുപ്രീംകോടതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു ആര്‍.കെ.രാഘവന്‍. എന്നാല്‍ അന്വേഷണ സംഘത്തിലെ പലരുടേയും വ്യത്യസ്ത നിലപാടുകള്‍ ദുരൂഹമായിരുന്നുവെന്നും രാഘവന്‍ പറയുന്നു. സഞ്ജീവ് ഭട്ടെന്ന ഉദ്യോസ്ഥന്റെ കണ്ടെത്തലുകള്‍ തികച്ചും അവാസ്തവമായിരുന്നുവെന്നും അന്ന് അതുമായി വിയോജിക്കാതെ നിര്‍വ്വാഹമില്ലായിരുന്നുവെന്നും രാഘവന്‍ പറയുന്നു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ നേരിട്ട് ചോദ്യം ചെയ്യേണ്ടിവന്ന സന്ദര്‍ഭങ്ങളും രാഘവന്‍ പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നരേന്ദ്രമോദി ഒരു മടിയും കാണിച്ചില്ലെന്നത് ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിയെന്നും രാഘവന്‍ പറഞ്ഞു. ഒന്‍പതു മണിക്കൂർ നേരമുള്ള ചോദ്യം ചെയ്യലില്‍ ഇത്രയും ക്ഷമയോടെയും ശാന്തതയോടെയും വ്യക്തമായി ഉത്തരങ്ങള്‍ നല്‍കിയ ഒരു രാഷ്ട്രീയ നേതാവിനെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പിലൂടെ പറഞ്ഞു.
Post Your Comments