ന്യൂഡൽഹി : രാജ്യത്തെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : ചന്ദ്രോപരിതലത്തില്‍ നിർണ്ണായക കണ്ടെത്തലുമായി നാസ
ഇന്ത്യയിലെ നാല് ലബോറട്ടറികളിലെ ഫലം അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മാസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിരുന്നു. ഒഴിവാക്കപ്പെട്ടവയുടെ നാല് ലാബുകളുടെ പട്ടികയിലേക്കാണ് തിങ്കളാഴ്ച മൂന്ന് എണ്ണം കൂടി ഉള്‍പ്പെടുത്തിയത്.
കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ്, ജയ്പൂരിലെ സൂര്യം ലാബ്, , ഡല്‍ഹിയിലെ ഡോ. പി ഭസിന്‍ പാത്‌ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നോബിള്‍ ഡയഗണോസ്റ്റിക് സെന്റര്‍, അസ ഡയഗണോസ്റ്റിക് സെന്റര്‍, 360 ഡയഗണോസ്റ്റിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വ്വീസസ്, ഉള്‍പ്പടെയുള്ള ഏഴ് ലാബുകളാണ് പട്ടികയില്‍ ഉള്ളത്.
Post Your Comments