ജറുസലേം: യുഎഇക്ക് എഫ്- 35 യുദ്ധവിമാനങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക. അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യുഎഇയുടെ താത്പര്യത്തിന് ഇസ്രയേലിന്റെ അംഗീകാരം. ശനിയാഴ്ചയാണ് (ഒക്ടോബർ-24) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ ഇത് സംബന്ധിച്ച അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എഫ് 35 വിമാനങ്ങള്‍ക്കായുള്ള യുഎഇയുടെ ആവശ്യം പരിഗണനയിലാണെന്ന് നേരത്തെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
Read Also: ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ
സെപ്തംബറിലാണ് യുഎഇയും ഇസ്രയേലും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചത്. എന്നാൽ യുദ്ധവിമാന വില്പന യാഥാര്‍ഥ്യമാകുന്നതോടെ എഫ് 35 യുദ്ധവിമാനങ്ങളുള്ള ഒരേയൊരു അറബ് രാജ്യവും മദ്ധ്യപൂര്‍വദേശത്ത് ഇസ്രയേല്‍ കഴിഞ്ഞാല്‍ ഇത്തരം വിമാനങ്ങള്‍ കൈവശവുമുള്ള രണ്ടാമത്തെ രാജ്യവുമാവും യുഎഇ. അതേസമയം യുഎഇയുമായുള്ള സമാധാന കരാറിന്റെ ഭാഗമല്ല യുദ്ധവിമാന കൈമാറ്റമെന്ന് നെതന്യാഹു പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണകളുണ്ടായിരുന്നുവെന്നാണ് യുഎഇ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
Post Your Comments