ശ്രീനഗർ : ത്രിവർണ പതാകയേയും ദേശീയതയേയും അവഹേളിക്കുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നിലപാടിൽ പ്രതിഷേധിച്ച് മൂന്ന് മുതിർന്ന നേതാക്കൾ പിഡിപിയിൽ നിന്ന് രാജിവെച്ചു. എസ് ബജ്‌വ, വേദ് മഹാജൻ , ഹുസ്സൈൻ വഫ എന്നിവരാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.
മെഹബൂബയുടെ രാജ്യവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയരുന്ന സാഹചര്യത്തിലാണ് മൂന്ന് നേതാക്കൾ രാജിവെച്ചത്. “ദേശഭക്തിയെ അവഹേളിക്കുന്ന തരത്തിലുള്ള താങ്കളുടെ നീക്കങ്ങൾ സഹിക്കാൻ കഴിയില്ല. ഈ രീതിയിൽ പാർട്ടിയിൽ നിൽക്കൽ ബുദ്ധിമുട്ടാണ് “. നേതാക്കൾ മെഹബൂബക്കയച്ച രാജിക്കത്തിൽ വ്യക്തമാക്കുന്നു.
കശ്മീരിന്റെ അമിതാധികാരവും പ്രത്യേക പതാകയും പുനസ്ഥാപിച്ചില്ലെങ്കിൽ ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ലെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ പരാമർശം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കശ്മീരിൽ ഉയരുന്നത്.
Post Your Comments