ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ മെഹബൂബ് മുഫ്തിയെ വെല്ലുവിളിച്ചു കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാകയുയര്‍ത്തി. മുഫ്തിയുടെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ബിജെപി പ്രവര്‍ത്തകരെ ഇതേ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലോക്ക് ടവറിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യവുമായി പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ ഏഷ്യന്‍ ന്യൂസ് ഏജന്‍സി പങ്കുവച്ചു.
അതേസമയം ത്രിവര്‍ണ പതാകയേയും ദേശീയതയേയും അവഹേളിക്കുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പിഡിപിയില്‍ നിന്ന് രാജിവെച്ചു. എസ് ബജ്‌വ, വേദ് മഹാജന്‍ , ഹുസ്സൈന്‍ വഫ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. മെഹബൂബയുടെ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയരുന്ന സാഹചര്യത്തിലാണ് മൂന്ന് നേതാക്കള്‍ രാജിവെച്ചത്.
‘ദേശഭക്തിയെ അവഹേളിക്കുന്ന തരത്തിലുള്ള താങ്കളുടെ നീക്കങ്ങള്‍ സഹിക്കാന്‍ കഴിയില്ല. ഈ രീതിയില്‍ പാര്‍ട്ടിയില്‍ നില്‍ക്കല്‍ ബുദ്ധിമുട്ടാണ് ‘. നേതാക്കള്‍ മെഹബൂബക്കയച്ച രാജിക്കത്തില്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസം, ജമ്മു കശ്മീരില്‍ പഴയ പതാകയല്ലാതെ മറ്റൊരു പതാകയും ഉയര്‍ത്തില്ലെന്ന് പിഡിഎഫ് നേതാവായ മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.
ഞങ്ങള്‍ക്ക് ഇന്ത്യന്‍ പതാകയേക്കാള്‍ ഞങ്ങളുടെ ദേശത്തിന്റെ പതാകയായിട്ടാണ് അഭേദ്യമായ ബന്ധമെന്നും ബന്ധമില്ലെന്നും അവര്‍ പ്രസ്താവിച്ചിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ പതാക ലഭിച്ചാല്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തമെന്ന് അവര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നതെന്നും, കശ്മീരിനെ പതാക ലഭിച്ചില്ലെങ്കില്‍ വേറെ ഒരു പതാകയും ഉയര്‍ത്തില്ലെന്നും അവര്‍ വെളിപ്പെടുത്തി.
14 മാസത്തെ ജയില്‍വാസത്തിനുശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെഹബൂബ ഇക്കാര്യം വെളിപ്പെടുത്തിയത്. മെഹബൂബയുടെ രാജ്യദ്രോഹപരമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കശ്മീരില്‍ അലയടിക്കുന്നത്. മെഹബൂബയ്ക്കെതിരെ രാജ്യദ്രോഹപരമായ കുറ്റം ചുമത്തണമെന്ന് ജമ്മുകാശ്മീരിലെ ബിജെപി നേതാവ് രവീന്ദര്‍ റൈന ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോട് ആവശ്യപ്പെട്ടു.
ഞങ്ങളുടെ രാജ്യത്തിനും പതാകയ്ക്കും വേണ്ടി ജീവന്‍ നല്‍കാനും ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കാശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും അവിടെ ഒരു പതാക ഉയരുമെങ്കില്‍ അത് നമ്മുടെ ദേശീയപതാകയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കാശ്മീരി വിഘടനവാദി നേതാക്കള്‍ സുരക്ഷിതരല്ലെന്നും അവര്‍ പാക്കിസ്ഥാനിലേക്കോ ചൈനയിലേക്കോ പോകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments